scorecardresearch

ശശീന്ദ്രൻ തുടരട്ടെ; എൻസിപിയിൽ മന്ത്രിമാറ്റം വേണ്ടെന്ന് സിപിഎം

എൻസിപി വിഷയം എൽഡിഎഫിന്റെ മുന്നിൽ വരേണ്ട വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു

എൻസിപി വിഷയം എൽഡിഎഫിന്റെ മുന്നിൽ വരേണ്ട വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു

author-image
WebDesk
New Update
ak saseendran, minister, kerala, ncp

എകെ ശശീന്ദ്രൻ

കൊച്ചി: തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി നീക്കത്തിന് തിരിച്ചടി. എകെ ശശീന്ദ്രൻ തത്കാലം മന്ത്രിയായി തുടരട്ടെയെന്ന് സിപിഎം സംസ്ഥാന കമ്മറ്റി നിർദേശിച്ചു. ശശീന്ദ്രനെ മാറ്റി, തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ ബുധനാഴ്ച ശരത് പവാറിനെ കണ്ടിരുന്നു. ഇതേ തുടർന്ന് പ്രകാശ് കാരാട്ട് സിപിഎം സംസ്ഥാന നേതൃത്തിനോട് വ്യക്ത ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് സംസ്ഥാന തേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

എൻസിപി വിഷയം എൽഡിഎഫിന്റെ മുന്നിൽ വരേണ്ട വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.  അങ്ങനെയൊരു വിഷയം മുന്നണിയുടെ മുന്നിൽ വന്നിട്ടുമില്ല. എ കെ ശശീന്ദ്രൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ്. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ആണെന്നും വിഷയം മന്ത്രിസഭ തീരുമാനിക്കട്ടെയെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

അതേസമയം, മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. ശരത് പവാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡൽഹിയിൽ കാണാൻ പോയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കാര്യങ്ങൾ ശരത് പവാറുമായി ചർച്ച നടത്തിയെന്നും പറഞ്ഞു. വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതും തന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും എകെ ശശീന്ദ്രൻ പ്രതികരിച്ചു. തോമസിന് മന്ത്രിയാവാൻ സാധ്യതയില്ലെങ്കിൽ താൻ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താൻ എതിർക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രൻ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തി.

Read More

Ncp Ak Saseendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: