scorecardresearch

ക്രിസ്മസ്-പുതുവത്സര തിരക്ക്: അധിക സർവീസുമായി കെഎസ്ആർടിസി

തിരക്ക് കുറയ്ക്കാൻ റെയിൽവേയും വിവിധ ഇടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്

തിരക്ക് കുറയ്ക്കാൻ റെയിൽവേയും വിവിധ ഇടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്

author-image
WebDesk
New Update
Christmas Special Trains , KSRTC Bus

ക്രിസ്മസ്-പുതുവത്സര തിരക്ക്: അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ് നടത്താൻ കെഎസ്ആർടിസി. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ് അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും.

Advertisment

ശബരിമല സ്‌പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ. കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു.

നാല് ലോഫ്‌ലോർ, 4 മിന്നൽ, 3 ഡീലക്‌സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ , കോഴിക്കോട് റൂട്ടിൽ അഡീഷണൽ സർവീസ് നടത്തും. കൊട്ടാരക്കര - കോഴിക്കോട്, അടൂർ - കോഴിക്കോട്, കുമളി - കോഴിക്കോട്, എറണാകുളം - കണ്ണൂർ, എറണാകുളം - കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.

പ്രത്യേക ട്രെയിനുകൾ

ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. നമ്പർ 01463 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്‌പെഷൽ എക്‌സ്പ്രസ് ഡിസംബർ 19 മുതൽ 2025 ജനുവരി ഒമ്പതു വരെ വൈകീട്ട് നാലിന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. 

Advertisment

നമ്പർ 01464 തിരുവനന്തപുരം നോർത്ത്-ലോകമാന്യ തിലക് സ്‌പെഷൽ എക്‌സ്പ്രസ് ഡിസംബർ 21 മുതൽ 2025 ജനുവരി 11 വൈകീട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത തിങ്കളാഴ്ച പുലർച്ച 12.45ന് ലോകമാന്യ തിലകിൽ എത്തും.

Read More

Ksrtc Christmas Special Fare Special Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: