scorecardresearch

മുള്ളൻ പന്നിയെയും കെണിവച്ചുകൊന്നു; പുള്ളിപ്പുലിയെ വേട്ടയാടിയവർക്കെതിരെ കൂടുതൽ കേസ്

പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്

പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്

author-image
WebDesk
New Update
മുള്ളൻ പന്നിയെയും കെണിവച്ചുകൊന്നു; പുള്ളിപ്പുലിയെ വേട്ടയാടിയവർക്കെതിരെ കൂടുതൽ കേസ്

തൊടുപുഴ: മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ചവർക്കെതിരെ കൂടുതൽ കേസ്. ഇവർ മുമ്പും മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുള്ളൻ പന്നിയെ കെണിവച്ചുകൊന്ന് ഭക്ഷിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു.

Advertisment

പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ച സംഭവത്തിൽ ഇന്നലെയാണ് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Also Read: പെട്രോൾ നിറച്ച ടയർ ആനയ്‌ക്ക് നേരെ എറിഞ്ഞു, ചെവിയിൽ കൊളുത്തിക്കിടന്ന് കത്തി; ദാരുണാന്ത്യം

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാങ്കുളം സ്വദേശികളായ വിനോദ്, ബേസിൽ, കുര്യാക്കോസ്, ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിന്‍സെന്‍റ് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

Advertisment

Also Read: ഇന്ധനവിലയിൽ ഇന്നും വർധനവ്; തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപ

ആറുവയസ്സുള്ള പുള്ളിപ്പുലിയെ ഇവർ ബുധനാഴ്ച കെണിവച്ച് പിടിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച ഇവർ പുലിയെ തൊലിയുരിച്ച് അറുത്ത് കറിവയ്ക്കുകയായിരുന്നെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിമാംസംകൊണ്ടുള്ള കറിയും പുലിത്തോലും പുലിപ്പല്ലും നഖങ്ങളും പ്രതികളുടെ പക്കൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Forest Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: