പെട്രോൾ നിറച്ച ടയർ ആനയ്‌ക്ക് നേരെ എറിഞ്ഞു, ചെവിയിൽ കൊളുത്തിക്കിടന്ന് കത്തി; ദാരുണാന്ത്യം

നാൽപ്പത് വയസ്സുള്ള ആന ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചരിഞ്ഞു

Elephant attack , ആന ആക്രമണം, Animals, മൃഗങ്ങള്‍, Elephant, ആന Chathisgarh, ചത്തീസ്ഗഢ്

നീലഗിരി: പെട്രോൾ നിറച്ച ടയർ കത്തിച്ച് ആനയ്‌ക്കു നേരെ എറിഞ്ഞു. തമിഴ്‌നാട് നീലഗീരി മസിനഗുഡിയിലാണ് സംഭവം. നാൽപ്പത് വയസ്സുള്ള ആന ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചരിഞ്ഞു. ആനയെ പിന്തുടരുന്നതിനിടെയാണ് ഗ്രാമവാസികൾ പെട്രോൾ നിറച്ച ടയർ കത്തിച്ച് എറിഞ്ഞത്. ടയർ ആനയുടെ ചെവിയിൽ തൂങ്ങി കിടന്ന് കത്തി.  ഏറെനേരം ടയർ ആനയുടെ ചെവിയിൽ തൂങ്ങികിടന്ന് കത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രൂരകൃത്യം ചെയ്‌തവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു.

Read Also: കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ

ഗുരുതരമായ പൊള്ളലേറ്റ ആനയെ വന ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്ന് ആനയ്‌ക്ക് ചികിത്സ നൽകി. കൂടുതൽ ചികിത്സയ്‌ക്കായി ക്യാംപിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്. ആനയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. ഇതിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Elephant set on fire by locals while trying to chase it away video goes viral

Next Story
കാർഷിക നിയമങ്ങളിൽ ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി; കർഷകരും കേന്ദ്രവുമായുള്ള 11-ാം ചർച്ചയും പരാജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express