scorecardresearch

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹൻലാൽ; അമ്മയിൽ തിരഞ്ഞെടുപ്പ്

താര സംഘടന പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടമാണിതെന്നും മോഹൻലാൽ തുടരണമെന്നും ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല

താര സംഘടന പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടമാണിതെന്നും മോഹൻലാൽ തുടരണമെന്നും ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല

author-image
WebDesk
New Update
Amma

അമ്മയിൽ തിരഞ്ഞെടുപ്പ്

കൊച്ചി: താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹൻലാൽ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയർന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്.

Advertisment

Also Read:തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികൾ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കൺവെൻഷൻ സെന്ററിൽ ചർച്ചകൾ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങൾ പോലും ഇന്നത്തെ യോഗത്തിൽ എത്തിയിരുന്നില്ല. മുഴുവൻ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താൻ പ്രസിഡന്റ് സ്ഥാനത്ത് നിൽക്കില്ലെന്ന നിലപാടിൽ മോഹൻലാൽ ഉറച്ചുനിന്നു. 

Also Read:കെ.എസ്.ആർ.ടി.സി.യും ടൂറിസ്റ്റ് ബസും കൂട്ടയിടിച്ചു; 63 പേർക്ക് പരിക്ക്

Advertisment

സീനിയർ അംഗങ്ങൾ ഉൾപ്പെടെ മോഹൻലാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മോഹൻലാൽ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹൻലാൽ ആവർത്തിച്ച് വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ മഞ്ഞ അലർട്ട്

താര സംഘടന പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടമാണിതെന്നും മോഹൻലാൽ തുടരണമെന്നും ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാൻ ഇനി മൂന്ന് മാസമാണുള്ളത്. തിരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു കമ്മിറ്റി ആദ്യം നീക്കം നടന്നിരുന്നത്. ഇന്നത്തെ ജനറൽ ബോഡിയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും പിന്നീട് നടത്തുമെന്നുമാണ് അഡ്ഹോക് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

Read More

നിലമ്പൂരിൽ നാളെ വോട്ടെണ്ണൽ; നിർണായകം മൂന്ന് പഞ്ചായത്തുകൾ

Mohanlal Amma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: