/indian-express-malayalam/media/media_files/sR1cNEJwGSQzYFhyeJvB.jpg)
ട്രെയിൻ സർവീസുകളിൽ മാറ്റം
കൊച്ചി: അങ്കമാലി യാഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. രണ്ടു ട്രെയിനുകൾ റദ്ദാക്കി. ഞായറാഴ്ച രാവിലെ 7.20-ന് പുറപ്പെടുന്ന പാലക്കാട് - എറണാകുളം ജംങ്ഷൻ മെമു (06797), ഉച്ചയ്ക്ക് 2.45-ന് പുറപ്പെടുന്ന എറണാകുളം ജംങ്ഷൻ - പാലക്കാട് മെമു (06798) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ശനിയാഴ്ച ആലുവയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) എറണാകുളം ജംങ്ഷനിലും, തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗണിലും, കണ്ണൂർ - ആലപ്പുഴ എക്സപ്രസ് ( 16308) ഷൊർണൂരിലും ഞായറാഴ്ച സർവീസ് അവസാനിപ്പിക്കും.
പാലക്കാട് - തൂത്തുക്കുടി പാലരുവി എക്സ്പ്രസ് (16792) ആലുവയിൽ നിന്ന് ഞായറാഴ്ച വൈകിട്ട് 6.05-ന് പുറപ്പെടും. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) ഞായറാഴ്ച എറണാകുളം ജംങ്ഷനിൽ നിന്ന് വൈകിട്ട് 5.25ന് പുറപ്പെടും. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഞായറാഴ്ച വൈകിട്ട് 7.50നാണ് ഷൊർണൂരിൽ നിന്ന് പുറപ്പെടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.