scorecardresearch

മാസപ്പടി കേസിൽ സർക്കാരിനെ കക്ഷിചേർക്കും; ഡിജിപിയുടെ വാദം കണക്കിലെടുത്ത് നടപടി

തെളിവുണ്ടായിട്ടും കേസിൽ വിജിലന്‍സ് കോടതി വേണ്ടവിധം ഇടപെട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു

തെളിവുണ്ടായിട്ടും കേസിൽ വിജിലന്‍സ് കോടതി വേണ്ടവിധം ഇടപെട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു

author-image
WebDesk
New Update
CMRL Case, Veena Vijayan, Mathew Kuzhalnadan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മാത്യു കുഴൽ നാടൻ്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ കക്ഷി ചേർത്തു. കേസിൽ സർക്കാർ കക്ഷിയല്ലെന്ന
ഡിജിപിയുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപി. തെളിവുണ്ടായിട്ടും കേസിൽ വിജിലന്‍സ് കോടതി വേണ്ടവിധം ഇടപെട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഇത്തരം കേസുകളില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. 

Advertisment

കേസിൽ ആദായനികുതി ഇൻ്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ തന്നെ വലിയ തെളിവാണ്. ഹര്‍ജി എന്തുകൊണ്ട് തള്ളിയെന്ന് വിജിലന്‍സ് കോടതി ഉത്തരവില്‍ വിശദീകരിച്ചില്ലെന്നും കുഴൽ നാടൻ ചൂണ്ടിക്കാട്ടി. സിഎംആർഎൽ എതിര്‍കക്ഷികള്‍ക്ക് പണമായാണ് തുക കൈമാറിയത്. വീട്ടിലും ഓഫീസിലും പണം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പണം നല്‍കി. 

പണം നല്‍കിയതിന് എംഡിയുടെ നിർദേശപ്രകാരം സിഎംആർഎൽ
തെളിവുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും, മകൾ വീണ വിജയനും രമേശ് ചെന്നിത്തല അടക്കം രാഷ്ട്രീയ നേതാക്കൾക്കും കമ്പനി പണം കൈമറിയെന്ന കണ്ടെത്തിൽ
അന്വേഷണം വേണമെന്ന മാത്യു കുഴൽ നാടൻ്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഉത്തരവ് റദ്ദാക്കണമെന്നും കേസ് വിജിലൻസ് കോടതി വീണ്ടും കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ ഗിരീഷ് ബാബുവിൻ്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കുഴൽനാടൻ്റെ ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.

Read More

Advertisment
Veena vijayan Pinarayi Vijayan mathew kuzhalnadan MLA

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: