scorecardresearch

'ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തി'; രാഹുൽ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രൻ

ഭഗവാൻ പരമശിവന്റെ ചിന്മുദ്രാ സങ്കൽപ്പത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കാനാണ് കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും നീക്കമെന്ന് സുരേന്ദ്രൻ

ഭഗവാൻ പരമശിവന്റെ ചിന്മുദ്രാ സങ്കൽപ്പത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കാനാണ് കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും നീക്കമെന്ന് സുരേന്ദ്രൻ

author-image
WebDesk
New Update
K Surendran

ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: ലോക്സഭയിൽ ഭരണപക്ഷത്തിനെതിരായ പരാമർശങ്ങൾക്കിടയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ വിമഡശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ഹിന്ദുസമൂഹത്തിന് മേൽ കുതിര കയറുകയാണ് രാഹുൽ ചെയ്യുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. പാർലെമെന്റിലെ പ്രവൃത്തിയിലൂടെ ഭഗവാൻ പരമശിവനെ അവഹേളിക്കുകയാണ് രാഹുൽ ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

Advertisment

ഹൈന്ദവ സമൂഹം ഏറെ വിശ്വാസത്തോടെ കാണുന്ന ഭഗവാൻ പരമശിവന്റെ ചിന്മുദ്രാ സങ്കൽപ്പത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കാനാണ് കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും നീക്കമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ്. എന്നാൽ രാഹുൽ ഗാന്ധി ഇവയെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിന്റെ പാർട്ടിക്കാരെന്നും വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.

പാർലമെന്റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തെയും അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യം പ്രചരിപ്പിക്കുന്നവരുമാണെന്നാണ് രാഹുൽ പറയുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Read More

Rahul Gandhi K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: