/indian-express-malayalam/media/media_files/2024/11/08/yOhnGFHVWDrVCR1a5I1f.jpg)
ദിവ്യയെ പിന്തുണച്ച് പികെ ശ്രീമതി
പത്തനംതിട്ട/കണ്ണൂർ : പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും നവീൻബാബുവിന്റെ കുടുംബം വ്യക്തമാക്കി.
"ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. കേസിൽ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യും"- മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതി പറഞ്ഞു. "ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. മനപ്പൂർവം ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ പാകപ്പിഴയല്ല. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല"-പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്തിറങ്ങാൻ പോകുന്നത്. ദിവ്യയെ ഒക്ടോബർ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിലാണ്.
Read More
- പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം
- എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും
- ട്രോളായി ട്രോളി ബാഗ്; വിവാദ ചൂടിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ്
- 'കയറിയത് ഷാഫിയുടെ കാറിൽ'; സിസിടിവി ദൃശ്യത്തിനു മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
- മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ല; അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.