/indian-express-malayalam/media/media_files/2025/07/30/v-sivankutty-nuns-arrest-2025-07-30-17-19-48.jpg)
ചിത്രം: ഫേസ്ബുക്ക്
Malayali Nuns Arrest: ഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റു ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ, കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവയുമായി മന്ത്രി ചർച്ച നടത്തി.
കന്യാസ്ത്രീമാരുടെ അറസ്റ്റിൽ കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും വിഷയത്തിൽ ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി
ബിജെപിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു. "രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഇത് ആഗോള തലത്തിൽ തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല. ബിജെപിയുടെ യഥാർത്ഥ മുഖം ഒരെണ്ണമേ ഉള്ളൂ. കേരളത്തിൽ മുഖംമൂടിയാണ് ബിജെപി നേതാക്കൾ അണിഞ്ഞിരിക്കുന്നത്."
Also Read: 'വ്യക്തമായ ഉത്തരം വേണം;' കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ
"കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശക്തമായതിനാലാണ് അവരുടെ യഥാർത്ഥ മുഖം വെളിയിൽ കാണിക്കാത്തത്. അവസരം കിട്ടിയാൽ അതവർ പുറത്തു കാണിക്കും. ഇപ്പോൾ അവർ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കിൽ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും. ഛത്തീസ്ഗഡിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഉള്ള അക്രമം. കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തിൽ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണ്. മതേതര ശക്തികൾക്ക് ശക്തി പകർന്നാൽ മാത്രമേ ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ ശക്തമായി പ്രതിരോധിക്കാനാകൂ എന്ന് ഓർമിക്കണം," വി. ശിവൻകുട്ടി പറഞ്ഞു.
Read More: കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി.ബി.സി.ഐ: ഇടത് എംപിമാർ റായ്പൂരിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us