scorecardresearch

Malayali Nuns Arrest: കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി

കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ദുർഗിലെ സെഷൻസ് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി

കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ദുർഗിലെ സെഷൻസ് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി

author-image
WebDesk
New Update
malayali nuns 122

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാവശ്യവുമായി സെഷൻസ് കോടതിയ്ക്ക് മുമ്പിൽ പ്രതിഷേധിക്കുന്ന ബജ്രംഗ്ദൾ പ്രവർത്തകർ

Malayali Nuns Arrest in Chattisgarh: റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി.

Advertisment

ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരം കേസുകൾ പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിയോട് ചേർന്നുള്ള എൻഐഎ കോടതിയ്ക്കാണെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. അഞ്ച് ദിവസം മുൻപാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായത്.

Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യനെതിരെ സി.ബി.സി.ഐ: ഇടത് എംപിമാർ റായ്പൂരിൽ

അതേസമയം, കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യവുമായി ബജ്രംഗ്ദൾ പ്രവർത്തകർ കോടതിയ്ക്ക് മുമ്പിൽ തടിച്ചുകൂടിയിരുന്നു. ഛത്തീസ്ഗഡ് സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. 

Advertisment

ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് ഇവരുടെ ആവശ്യം. 

Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം: പിണറായി വിജയൻ

അതേസമയം, ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ പെരുമാറുന്നത് ഏകാധിപത്യ രീതിയിലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഒരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീമാരെ ജയിലിൽ അടച്ചുവെന്നും ബിജെപി നേതാക്കൾ പറയുന്നത് കടുത്ത അസംബന്ധമാണെന്നും എം ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്; കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തിസ്ഗഡിലേക്ക്

ഏകാധിപത്യരീതിയിലാണ് ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ പെരുമാറുന്നത്. പ്രതിനിധി സംഘങ്ങളെ കാണാൻ കന്യാസ്ത്രീമാരെ അനുവദിക്കുന്നില്ലായെന്നും ക്രിസ്മസ് അടുക്കുമ്പോൾ കേക്കുമായി ചെന്ന് ചില തട്ടിപ്പുകൾ ബിജെപിക്കാർ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചിരിക്കുകയാണ്.കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാർ തുടർച്ചയായ മൂന്നാം ദിവസവും രാജ്യസഭയിൽ നോട്ടീസ് നൽകുന്നത്. നോട്ടീസുകൾ പരിഗണിക്കുന്ന വേളയിൽ തന്നെ അത് ചർച്ചക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് ചെയർമാൻ തള്ളുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇത് തന്നെയായിരുന്നു സാഹചര്യം.

Read More

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ചുമത്തിയത് ഗുരുതര വകുപ്പുകൾ, വ്യാപക പ്രതിഷേധം

chattisgarh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: