scorecardresearch

മലപ്പുറം പരാമർശം; പറഞ്ഞത് പിൻവലിക്കാനില്ല, തന്നെ വർഗീയ വാദിയാക്കാൻ ശ്രമമെന്ന് വെള്ളാപ്പള്ളി

ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

author-image
WebDesk
New Update
vellapally

വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: മലപ്പുറം ജില്ലയെപ്പറ്റിയുള്ള വിവാദ പരാമർശത്തിൽ വീണ്ടും പ്രതികരണവുമായി എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

"പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ല. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത്. തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമം"- വെള്ളാപ്പള്ളി പറഞ്ഞു. 

അതേസമയം, വെള്ളാപ്പള്ളി നടേശന്റെ പരമാർശത്തിനെതിരെ രൂക്ഷമായ വിമർശനമാണ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളിൽ നിന്നുയരുന്നത്. ഒരിക്കലും പറയാൻ പാടില്ലാത്തതാണ് വെള്ളാപ്പള്ളി പറഞ്ഞതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കേരളം കുടുതൽ വർഗീയമായി കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് വിവിധയിടങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചു. 

Advertisment

മലപ്പുറത്തിനെതിരെ രൂക്ഷ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

Read More

Malapuram Vellappally Natesan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: