scorecardresearch

മലബാര്‍ സിമന്റ്സ് മുൻ സെക്രട്ടറിയുടെ മരണം; വി.എം രാധാകൃഷ്ണന് തിരിച്ചടി; കുറ്റവിമുക്തനാക്കണമെന്ന ആവശ്യം തള്ളി

മലബാര്‍ സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രനും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്‍

മലബാര്‍ സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രനും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്‍

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പിനി സെക്രട്ടറി ശശീന്ദ്രന്റെ മരണത്തില്‍ വ്യവാസായി വി.എം രാധാകൃഷ്ണന് തിരിച്ചടി. കുറ്റവിമുക്തനാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. രാധാകൃ്ണനോട് വിചാരണക്കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

Advertisment

ശശീന്ദ്രനും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്‍. 2011 ജനുവരി 24 നാണ് ശശീന്ദ്രനേയും രണ്ടു മക്കളേയും പാലക്കാട് കഞ്ചിക്കോട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാധാകൃഷ്ണന്‍ ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയെന്നും ഇത് കൊലപാതകമാണെന്നും കുടുംബം പരാതി നല്‍കി. 

Also Read: 'ഞാന്‍ അവളെ കൊന്നുകളഞ്ഞു;' കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിൽ ലൈവിട്ട് ഭർത്താവ്

ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യായാണെന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2013ല്‍ സിബിഐ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. പിന്നീട് സിബിഐ കോടതി രാധാകൃഷ്ണന് ജാമ്യം അനുവദിക്കുകയായിരുന്നു. 

Advertisment

Also Read: ജിഎസ്‌ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ, ലോട്ടറി വില കൂട്ടില്ല: കെഎൻ ബാലഗോപാൽ

കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്ന മലബാര്‍ സിമന്റ്സ് എം.ഡി സുന്ദരമൂര്‍ത്തി, സുന്ദരമൂര്‍ത്തിയുടെ സെക്രട്ടറി സൂര്യ നാരായണന്‍ എന്നിവര്‍ മാപ്പ് സാക്ഷികളായി. ഈ സാഹചര്യത്തിലാണ് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read More:സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: