/indian-express-malayalam/media/media_files/2025/09/22/kollam-man-hacks-wife-to-death-2025-09-22-16-43-02.jpg)
ഐസക്, ശാലിനി (ചിത്രം: സ്ക്രീൻഗ്രാബ്)
കൊല്ലം: കൊല്ലം പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനി (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ പ്രതി ഐസക് പുനലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഐസക്കും ശാലിനിയും മാറി താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും അമ്മയുടെ വീട്ടിലാണ് ശാലിനി താമസിച്ചിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
Also Read: ജിഎസ്‌ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ, ലോട്ടറി വില കൂട്ടില്ല: കെഎൻ ബാലഗോപാൽ
രാവിലെ ജോലിക്കു പോകാന്‍ തയ്യാറെടുക്കുന്നതിനെയാണ് കൊലപാതകം നടന്നത്. സംഭവ സമയം, മക്കളില്‍ ഒരാൾ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടി നിലവിളിച്ചതോടെ സമീപവാസികൾ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
Also Read:സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത
ആഡംബര ജീവിതം നയിക്കുന്നുവെന്നും താനറിയാത്ത ബന്ധങ്ങൾ ശാലിനിക്കുണ്ടെന്നുമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഫേസ്ബുക്ക് ലൈവിൽ പറയുന്നത്. രണ്ടര മിനിറ്റോളം നീണ്ട ലൈവ് പുറത്തുവിട്ടശേഷം പ്രതി രാവിലെ ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Read More: ആദ്യം തകർന്ന റോഡ് നന്നാക്കൂ; പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് ഹൈക്കോടതി നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us