scorecardresearch

ജിഎസ്ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ, ലോട്ടറി വില കൂട്ടില്ല: കെഎൻ ബാലഗോപാൽ

ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്താതെയും അവതരിപ്പിക്കാതെയുമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി

ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്താതെയും അവതരിപ്പിക്കാതെയുമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി

author-image
WebDesk
New Update
K N Balagopal

കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

Advertisment

Also Read:സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത

ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്താതെയും അവതരിപ്പിക്കാതെയുമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗൺസ്മെന്റാണ് വന്നത്. കേന്ദ്ര സർക്കാർ ഒരു കാര്യവും പഠിച്ചിട്ടില്ല. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാറില്ലെന്ന് മന്ത്രി പറഞ്ഞു.

Also Read:ആദ്യം തകർന്ന റോഡ് നന്നാക്കൂ; പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് ഹൈക്കോടതി നീട്ടി

Advertisment

എല്ലാ സർക്കാരുകൾക്കും നഷ്ടമുണ്ട്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്നാണ് എല്ലാം നടക്കേണ്ടതുണ്ട്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ടപരിഹാരം നൽകണം. ഇത് തന്നെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്ന് ധനനമന്ത്രി വ്യക്തമാക്കി.

Also Read:അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാദം തള്ളി എംവി ഗോവിന്ദന്‍

ലോട്ടറിയുടെ കാര്യത്തിൽ ഓണം ബമ്പറിന്റെ വിൽപന നടക്കുക പഴയ നികുതിയിൽ തന്നെയായിരിക്കും നടക്കുക. എന്നാൽ ഇന്ന് മുതൽ മറ്റ് ലോട്ടറികൾക്ക് പുതിയ സമ്മാന ഘടനയും പുതിയ നികുതിയും ആയിരിക്കും. വില വർധിപ്പിക്കുന്നത് എളുപ്പമായിരിക്കില്ല. നിലവിലെ വിലയിൽ തന്നെ നികുതി ഉൾപ്പെടുത്താനാണ് തീരുമാനം. ഇന്ന് മുതൽ ഇത് നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Read More:ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി

Gst K N Balagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: