scorecardresearch

രാജ്യസഭാ സീറ്റ് ഘടക കക്ഷികൾക്ക് വിട്ടുനൽകി സിപിഎം; പി.പി. സുനീർ സിപിഐയുടെ സ്ഥാനാർത്ഥി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനും സംരക്ഷിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനമാണിതെന്നും കൺവീനർ കൂട്ടിച്ചേർത്തു. ഇതോടെ സിപിഎമ്മിന് രാജ്യസഭാ സീറ്റ് ഉണ്ടാകില്ല

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനും സംരക്ഷിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനമാണിതെന്നും കൺവീനർ കൂട്ടിച്ചേർത്തു. ഇതോടെ സിപിഎമ്മിന് രാജ്യസഭാ സീറ്റ് ഉണ്ടാകില്ല

author-image
WebDesk
New Update
election

ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ആകും. രണ്ടാമത്തെ സ്ഥാനാർത്ഥി സിപിഐയുടെ പി.പി. സുനീറാണ്.

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുത്ത് സിപിഎം. സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും സീറ്റുകൾ വിട്ടുനൽകാനാണ് തീരുമാനമായതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനും സംരക്ഷിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനമാണിതെന്നും കൺവീനർ കൂട്ടിച്ചേർത്തു. ഇതോടെ സിപിഎമ്മിന് രാജ്യസഭാ സീറ്റ് ഉണ്ടാകില്ല.

Advertisment

അതേസമയം, ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ആകുമെന്നാണ് വിവരം. രാജ്യസഭാ എംപി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി സിപിഐയുടെ പി.പി. സുനീറാണ്.

"ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ചെറിയ പാർട്ടികളെന്നോ വലിയ പാർട്ടികളെന്നോ ഇല്ല. എല്ലാ പാർട്ടികളേയും ബഹുമാനിക്കാനും അവരുടെ ന്യായമായ ആവശ്യങ്ങളെ അംഗീകരിക്കാനും സിപിഎം തയ്യാറായി. രാജ്യത്തിന്റെ വിശാലമായ താൽപര്യങ്ങൾ കൂടി മാനിച്ചാണ് സിപിഎം സീറ്റുകൾ വിട്ടുനൽകുന്നത്. സിപിഎം ഒരിക്കലും അതിന്റെ തീരുമാനം മറ്റു ഘടകക്ഷികൾക്ക് മേൽ അടിച്ചേൽപ്പിക്കില്ല," ഇ.പി. ജയരാജൻ പറഞ്ഞു. 

എത്രയും വേഗം നോമിനേഷൻ സമർപ്പിക്കാനുള്ള നീക്കങ്ങളുമായി ഇടതു മുന്നണി മുന്നോട്ടുപോകുമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. ഈ മാസം 13 ആണ് നോമിനേഷൻ നൽകേണ്ട അവസാന തിയതി. ജോസ് കെ. മാണിയാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി.

Advertisment

പൊന്നാനി സ്വദേശിയായ സുനീർ സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

സുനീർ നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Read More

Kerala Congress M Cpim Cpi Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: