/indian-express-malayalam/media/media_files/XkrBuSulYRttLrtZtylr.jpg)
10 വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി പിടിക്കുന്നത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു - എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. 10 വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി പിടിക്കുന്നത്.
ചെയർപേഴ്സണായി നിതിൻ ഫാത്തിമ പി, ജനറൽ സെക്രട്ടറിയായി മുഹമ്മദ് സഫ്‍വാൻ എന്നിവരെ തിരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ് കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഹൈക്കോടതി നിർദേശ പ്രകാരം തിരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം.എസ്.എഫിന്‍റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭരണം പിടിക്കുന്നത് നമ്മൾ സ്വപ്നം കണ്ടതാണ്. ഇന്നത് യാഥാർത്ഥ്യമായി. അതും...
Posted by V D Satheesan on Monday, June 10, 2024
വിജയികളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. "കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭരണം പിടിക്കുന്നത് നമ്മൾ സ്വപ്നം കണ്ടതാണ്. ഇന്നത് യാഥാർത്ഥ്യമായി. അതും പ്രതിപക്ഷത്തിരുന്ന്. കെ.എസ്.യു വിന്റെയും എം.എസ്.എഫിൻ്റെയും നേതാക്കളും പ്രവർത്തകരും ഒത്തൊരുമയോടെ നിന്നപ്പോൾ കാലിക്കറ്റ് ചരിത്രം തിരുത്തി. കേരളത്തിലെ കാറ്റും ജനതയുടെ മനസും കമ്മ്യൂണിസത്തിനെതിരെ ആഞ്ഞു വീശാൻ തുടങ്ങിയിരിക്കുന്നു. ഇനി നമ്മളാണ്, നമ്മുടേതാണ്," സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
Read More
- എക്സൈസ് വകുപ്പും റിയാസിന്റെ കൈയ്യിലാണോ? നിയമസഭയിൽ ബാർ കോഴയുയർത്തി പ്രതിപക്ഷം
- 'ചില വിവരദോഷികൾ അവർക്കിടയിലുമുണ്ടാകും': മാർ കൂറിലോസിനെതിരെ പിണറായി വിജയൻ
- 'മുസ്ലീങ്ങൾക്കായി എന്തും ചെയ്യുമെന്ന നയം': സർക്കാരിനെതിരെ വെള്ളപ്പാള്ളി നടേശൻ
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.