/indian-express-malayalam/media/media_files/uploads/2021/05/ganesh-kumar.jpg)
ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ (ഫയൽ ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സർവ്വീസുകൾക്കുള്ള റൂട്ട് പെർമിറ്റുകൾ നൽകുന്നതിൽ കാതലായ അഴിച്ചുപണി നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. തോന്നുന്ന രീതിയിൽ വലിച്ചുവാരി റൂട്ട് പെർമിറ്റ് നൽകുന്നത് ഇനി നടക്കില്ലെന്നും ഇത് സംബന്ധിച്ച് എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സ്പീഡ് ഗവർണറില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ ശമ്പളം ലഭിക്കും. ഇക്കാര്യത്തിൽ വേണ്ട നടപടികൾക്കായി മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകൾ നടക്കുകയാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. ഗ്രാമങ്ങളിലൂടെ ഓടുന്നതിനായി സംസ്ഥാനത്ത് കെഎസ്ആര്‍ടിസി 300 മിനി ബസുകള്‍ വാങ്ങുമെന്നും എല്ലാ പഞ്ചായത്ത് റോഡുകളിലേക്കും കെഎസ്ആര്‍ടിസി സർവ്വീസ് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബസ്സുകളുടെ പരിപാലന കാര്യത്തിലും കൃത്യമായ നടപടികൾ കെഎസ്ആർടിസിയിൽ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കുമെന്നും ബസുകള്‍ കഴുകുന്നതിനായി പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് വേഗപ്പൂട്ട് പരിശോധന വ്യാപകമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More
- മാന്നാർ കല കൊലപാതകം; അനിലിനായി ലുക്ക് ഔട്ട് നോട്ടീസ്; ഇന്റർപോൾ മുഖേന റെഡ് കോർണർ പുറപ്പെടുവിക്കും
- കേരളത്തിൽ നിന്നും യു.കെ പാർലമെന്റിലേക്ക് എത്തുന്ന കോട്ടയത്തുകാരനെ അറിയാം
- ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്, കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
- പ്രാദേശിക പാർട്ടികളെ തിന്നുതീർക്കുന്ന "പരാന്നഭോജി"; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.