scorecardresearch

കെഎസ്ആർടിസി മൾട്ടി ആക്സിൽ, എസി ലോഫ്ലോർ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് നടപടി. വെള്ളിയാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ വരും

കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് നടപടി. വെള്ളിയാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ വരും

author-image
WebDesk
New Update
ksrtc, kochi metro

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസുകൾക്ക് താൽക്കാലിക ടിക്കറ്റ് ചാർജ് ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റിൽ 30 ശതമാനം ചാർജ് ഇളവുകളാണ് പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് നടപടി. വെള്ളിയാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ വരും.

Advertisment

ഇതോടൊപ്പം എസി ജൻറം ലോഫ്ലോർ ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തിൽ നേരത്തെ താൽക്കാലികമായി വർദ്ധിപ്പിച്ച നിരക്കിലാണ് ഇളവ് നൽകുന്നത്. കോവിഡ് കാലത്ത് എസി ജൻറം ലോഫ്ലോർ ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇതിൽ മിനിമം ചാർജ് 26 നിലനിർത്തി പിന്നീടുള്ള കിലോമീറ്ററിന് 126 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു.

Read More: കുതിച്ചുയർന്ന് ഇന്ധനവില; തുടർച്ചയായ നാലാം ദിനവും പെട്രോൾ, ഡീസൽ വില വർധന

ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോഫ്ളോർ എസി ബസുകൾ സർവീസ് നടത്തിവരുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തി വരുന്നുണ്ട്. ഈ ബസുകളിലാണ് ടിക്കറ്റുകളിൽ ഇളവ് ലഭിക്കുക.

കെഎസ്ആർടിസി മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനം വെള്ളിയാഴ്ട

Advertisment

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് പദ്ധതി വെള്ളിയാഴ്ച (പെബ്രുവരി 14) ആരംഭിക്കും. രാവിലെ 9:30 മണിക്ക് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കും.

ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊട്ടക്ഷൻ ട്രസ്‌റ്റുമായി സഹകരിച്ചാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് കെഎസ്ആർടിസി പുറത്തിറക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ആരോഗ്യസംരക്ഷണ സൗകര്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

Read More: കെഎസ്ആർടിസി ശമ്പള വിതരണത്തിന് 70 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കെഎസ്ആർടി സി ജീവനക്കാർക്ക് ഈ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം ആദ്യ ഘട്ടത്തിൽ ലഭ്യമാകും. ഇസിജി, ബ്ലഡ് റുട്ടീൻ, യൂറിൻ റുട്ടീൻ എന്നിവ കൂടാതെ മുപ്പതിലധികം തരത്തിലുള്ള രക്തപരിശോധനകളും ഈ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ലഭ്യമാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകുന്നതിലും അധികം ലാബ് പരിശോധനാ സൗകര്യങ്ങൾ ഉള്ള ഈ യൂണിറ്റിൽ ഒരു ഡോക്ടർ, നേഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരുടെ സേവനവും ലഭ്യമാകും.

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: