കെഎസ്ആർടിസി ശമ്പള വിതരണത്തിന് 70 കോടി രൂപ അനുവദിച്ച് സർക്കാർ

ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തില്‍ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യും

ksrtc,crisis,കെഎസ്ആർടിസി,പ്രതിസന്ധി,ഐഇ മലയാളം, iemalayalam

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു. എംഡി ബിജു പ്രഭാകറാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ ശമ്പള വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ജീവനക്കാർക്ക് ലഭിക്കുക.

അതേസമയം ബസുകളിൽ പരസ്യങ്ങൾ ചെയ്യുന്നതിന് ഇനി മുതൽ കെഎസ്ആർടിസി നേരിട്ട് കരാറുകൾ സ്വീകരിക്കും. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. നേരത്തെ ഇടനിലക്കാർ വഴിയായിരുന്നു കെഎസ്ആർടിസിക്ക് പരസ്യം ലഭിച്ചിരുന്നത്. ഇത് കുറഞ്ഞ തുകയ്ക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി മുതൽ നേരിട്ട് പരസ്യം സ്വീകരിക്കാനുള്ള തീരുമാനം.

Also Read: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാശ്രമം

സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴിയാണ്‌ കെഎസ്ആര്‍ടിസി നേരിട്ട് സ്വീകരിച്ചു തുടങ്ങിയത്‌. 1000 ബസുകളില്‍ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിനായി പിആര്‍ഡി വഴി 1.21 കോടി രൂപയുടെ കരാറില്‍ എത്തി. ഇനി മുതല്‍ പരസ്യത്തിനായി പുറം കരാര്‍ നല്‍കില്ല.

Also Read: യുദ്ധകാലാടിസ്ഥാനത്തിൽ പണി പുരോഗമിക്കുന്നു; കുതിരാനിലെ ഒരു ടണൽ മാർച്ചിൽ തുറക്കും

ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തില്‍ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യും. ഇപ്പോള്‍ പരസ്യത്തില്‍ നിന്നും 1.7 കോടി രൂപയോളമാണ് പ്രതിമാസം കോവിഡിന് മുന്‍പ് ലഭിച്ചിരുന്നത്. കോവിഡ് കാലത്ത് ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജന്‍സികള്‍ പിന്‍വാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc salary distribution government allocates special fund

Next Story
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാശ്രമംSuicide Attempt by PSC Rank Holders Protest Near secretariat, Suicide Attempt, PSC Rank Holders, PSC Rank Holders Protest, PSC Rank Holders Protest Near secretariat, ആത്മഹത്യാ ശ്രമം, പിഎസ്‌സി, ഉദ്യോഗാർത്ഥികൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com