scorecardresearch

ഇരുട്ടടിയ്ക്ക് കുറവില്ല; ഫെബ്രുവരിയിലും കെഎസ്ഇബി സർചാർജ് പിരിക്കും

പുതുവർഷത്തിൽ സർചാർജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം

പുതുവർഷത്തിൽ സർചാർജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം

author-image
WebDesk
New Update
electricity, kseb

ഫെബ്രുവരിയിലും കെഎസ്ഇബി സർചാർജ് പിരിക്കും

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഫെബ്രുവരി മാസത്തിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ ബോർഡ് സ്വന്തം നിലയ്ക്ക് ഈടാക്കുന്ന ഇന്ധന സർചാർജാണിത്.

Advertisment

അതേസമയം, അടുത്ത മാസത്തെ ബില്ലിൽ യൂണിറ്റിനു 9 പൈസ കുറയും. ജനുവരി വരെ സർചാർജ് ഇനത്തിൽ 19 പൈസയാണ് പിരിച്ചത്. 10 പൈസ ബോർഡ് പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്. 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുവദിച്ച ഒൻപത് പൈസ സർചാർജ് ഈ മാസം അവസനിക്കുന്നതിനാലാണ് ബില്ലിൽ ഒൻപത് പൈസ കുറയുന്നത്.

2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ വൈദ്യുതി വാങ്ങൽ ചെലവ് റഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ കൂടിയ തുക ആയോ എന്നു പരിശോധിക്കും. കൂടുതൽ ആയിട്ടുണ്ടെങ്കിൽ അത് ഈടാക്കാൻ സർചാർജ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും അപേക്ഷ നൽകും.

പുതുവർഷത്തിൽ സർചാർജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർചാർജിലൂടെ ഈടാക്കുന്നത്.

Advertisment

Read More

Electricity Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: