/indian-express-malayalam/media/media_files/uploads/2017/02/vellapally-natesan.jpg)
കെ.സുധാകരന് പിന്തുണയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: കോൺഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ ഓപ്പറേഷൻ സുധാകർ ആണ് നടക്കുന്നതെന്നും സുധാകരനെ മാറ്റണമെന്ന് പറയുന്നവരെ ഊളമ്പാറയ്ക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ഒരു കോൺഗ്രസുകാരനെ പോലും ജയിപ്പിക്കാൻ കഴിയാത്ത ആളാണ്. എകെ ആന്റണിയുടെ മകൻ മത്സരിച്ചില്ലായിരുന്നെങ്കിൽ ഒരു ലക്ഷത്തിൽപരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"കെ.സുധാകരനെ ഇപ്പോൾ മാറ്റുന്നതിന്റെ താൽപര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളിൽനിന്ന് നല്ല ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരൻ.സുധാകരന്റെ നേതൃത്വത്തിൽ ഗംഭീര വിജയങ്ങൾ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാൻ പോകുമ്പോൾ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോൽക്കുമെന്ന് കരുതിയ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ വിജയിച്ചു"-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Read More
- സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്
- കേരളത്തിലും അതിജാഗ്രത; വിമാനത്താവളങ്ങളിൽ അടക്കം കനത്ത സുരക്ഷ
- റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്;വനം വകുപ്പ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം
- പ്ലസ് ടു പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും
- എ.രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
- തൃശൂർ പൂരം ഇന്ന്, നഗരത്തിൽ ഗതാഗത നിയന്ത്രണം
- ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിര് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us