/indian-express-malayalam/media/media_files/2025/02/04/NHGdAVw8pvZpfGIHYpmV.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: കോഴിക്കോട് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് അപകടം. പുതിയ ബസ് സ്റ്റാൻഡിന് സമീപം അരയിടത്ത് പാലത്താണ് സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോടു നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ട്ത്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മീഡിയനിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകട സമയം ബസിൽ 47ഒളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബസ് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Read More
- കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, നിലപാടിൽ മാറ്റമില്ല: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
- കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി
- പുതിയതായി 200 വന്ദേഭാരത്; കേരളത്തിന് റെയിൽവേ വിഹിതം 3,042 കോടി, 32 സ്റ്റേഷനുകൾ നവീകരിക്കും: അശ്വനി വൈഷ്ണവ്
- ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കണമോയെന്ന് മുകേഷ് തീരുമാനിക്കട്ടെ: പി സതീദേവി
- 'അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം': പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us