scorecardresearch

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, നിലപാടിൽ മാറ്റമില്ല: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല. എല്ലാ പദ്ധതികൾക്കും മോദി പണം നൽകുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളത്

മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല. എല്ലാ പദ്ധതികൾക്കും മോദി പണം നൽകുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളത്

author-image
WebDesk
New Update
George Kurian

ജോര്‍ജ് കുര്യന്‍

ന്യൂഡൽഹി: കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിഗണന കേരളത്തിന് കേന്ദ്രം നൽകിയിട്ടുണ്ട്. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയും?. മോദി ഉണർന്നു പ്രവർത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷം മാത്രമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല. എല്ലാ പദ്ധതികൾക്കും മോദി പണം നൽകുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളത്. മോദി സഹായിച്ചതുകൊണ്ട് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ  ഒന്നാമതെത്തി. പിന്നാക്കാവസ്ഥയുണ്ടെങ്കിൽ ധനകാര്യ കമ്മീഷനോട് കേരളം സത്യം പറയണം. സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്ന് പറയണം. താനും ഒപ്പം നിൽക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിന്‍റെ  കാപട്യം നിരന്തരം തുറന്ന് കാട്ടുക തന്നെ ചെയ്യും. പിച്ച ചട്ടിയുമായി ഇങ്ങോട് വരേണ്ട, അര്‍ഹമായ വിഹിതം കേന്ദ്രം നൽകുമെന്നും തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് ജോർജ് കുര്യൻ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Read More

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: