/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി തേടിയിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പടക്കം സംഭരിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടും പൊട്ടിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. സ്ഫോടകവസ്തു നിയമമനുസരിച്ച് കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആനകളുടെ ഭക്ഷണ രജിസ്റ്ററില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി കണ്ടെത്തി. ദിവസം 100 കിലോമീറ്ററിലധികം ആനകളെ കൊണ്ടുപോയതായും കോടതി നിരീക്ഷിച്ചു. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു.
പടക്കം പൊട്ടിക്കുന്നിടത്ത് ആനയെ നിര്‍ത്തിയതെന്തിനെന്ന് കോടതി ആരാഞ്ഞു. ആനകളുടെ പരിക്ക് സംബന്ധിച്ച് വെറ്റിനറി ഡോക്ടറോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വിഷയത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആനകളായിരുന്നു ഇടഞ്ഞത്.
Read More
- ശശി തരൂർ സെൽഫ് ഗോൾ നിർത്തണം, പാർട്ടിക്ക് വിധേയനാകണം; തുറന്നടിച്ച് കെ.മുരളീധരൻ
- ചാലക്കുടി ബാങ്ക് കവർച്ച; മോഷണ ശേഷം പ്രതി മൂന്നു തവണ വസ്ത്രം മാറി, നിർണായകമായത് ഷൂസിന്റെ നിറം
- നിമിഷ പ്രിയയുടെ മോചനം; യമനുമായി ചർച്ച നടക്കുന്നതായി സ്ഥിരീകരിച്ച് ഇറാൻ
- 'ലേഖനം വായിച്ച ശേഷം അഭിപ്രായം പറയണം': നിലപാടിൽ ഉറച്ച് തരൂർ; തള്ളി മുസ്ലിം ലീഗ്
- 'നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനം'; നിലപാട് മയപ്പെടുത്തി ശശി തരൂര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us