scorecardresearch

'നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനം'; നിലപാട് മയപ്പെടുത്തി ശശി തരൂര്‍

ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്‍റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും തരൂര്‍ പറയുന്നു

ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്‍റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും തരൂര്‍ പറയുന്നു

author-image
WebDesk
New Update
sasitarror

ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തിൽ വ്യവസായ വികസനമെന്ന നിലപാടിലുറച്ച് ശശി തരൂരിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ്. വ്യവസായ വികസനവുമായി ബന്ധപ്പെട്ട് നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശി തരൂരിൽ വിശദീകരിക്കുന്നത്. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുകൊണ്ടെഴുതിയ ലേഖനത്തെ ന്യായീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കോണ്‍ഗ്രസ് സര്‍ക്കാരിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് തരൂര്‍ നേരത്തെയുള്ള നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.

Advertisment

ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്‍റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും തരൂര്‍ പറയുന്നു. അതേസമയം, കേന്ദ്രത്തിലും സംസ്ഥാനത്തും തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയും തരൂരിനുണ്ട്. സിഡബ്ല്യുസി അംഗം എന്ന നിലയിൽ കെപിസിസി പരിഗണിക്കുന്നില്ലെന്നാണ് തരൂരിന്‍റെ പരാതി.

ഇതിനിടെ, ശശി തരൂരിന്‍റെ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തികൊണ്ടുള്ള ലേഖനത്തിൽ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ് ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനം സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും തള്ളിയിട്ടും തരൂർ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നത് കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ്.

മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ തരൂറിന്‍റെ പ്രശംസ എടുത്തുപറഞ്ഞതോടെ രാഷ്ട്രീയ വിവാദം മുറുകി. നിരന്തരം പാർട്ടിയെ വെട്ടിലാക്കുന്ന തരൂറിന്‍റെ കാര്യത്തിൽ ഹൈകമാന്‍ഡ് തുടർ നടപടിയെടുക്കട്ടെയെന്നാണ് കെപിസിസിയുടെ നിലപാട്. പ്രവർത്തക സമിതി അംഗമായതിനാൽ തരുരിനെ നേരിട്ട് വിമർശിക്കാതെ സർക്കാരിന്‍റെ വ്യവസായ മേഖലയിലെ തകർച്ച ഉയർത്തി കാട്ടാനും കോൺഗ്രസ് നീക്കം ഉണ്ട്.

Read More

Advertisment
Congress Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: