/indian-express-malayalam/media/media_files/2025/02/15/Mg7tfgM3EQIdko2c6SD6.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായിക രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച തന്റെ ലേഖനത്തിലെ നിലപാടിൽ ഉറച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മോശം കാര്യങ്ങൾ ചെയ്താൽ അതിനെ വിമർശിക്കാനും നല്ലത് ചെയ്താൽ അംഗീകരിക്കാനും തയ്യാറായ വ്യക്തിയാണ് താനെന്ന് ശശീ തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനമെഴുതിയതെന്ന് തരൂർ പറഞ്ഞു. ഗ്ലോബല്‍ സ്റ്റാര്‍ട്ട് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ കണ്ടത്. സര്‍ക്കാരില്‍ നിന്നുള്ള വിവരമല്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയിട്ടും സ്റ്റാര്‍ട്ട്അപ്പുകളുടെ വാല്യുവേഷന്‍ നോക്കിയിട്ടും തിരുവനന്തപുരത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് താന്‍ ലേഖനം എഴുതിയത്.
കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് പറയുന്നത്. ഇതെല്ലാം നടപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിവില്ലെന്നാണ് ആ കാലത്ത് ഞാൻ കരുതിയിരുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് പരിശോധിച്ചാൽ കേരളം പിന്നിലായിരുന്നു. അവിടെ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ അതിനെ അംഗീകരിക്കണം. ചില കാര്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണം.
18 മാസം കൊണ്ടാണ് സർക്കാർ ഇത് ചെയ്തത്. സംസ്ഥാനത്ത് നിക്ഷേപങ്ങൾ അത്യാവശ്യമാണ്. എല്ലാ പാർട്ടികളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണം. ആരു ഭരിച്ചാലും കേരളത്തിന് ഇതാണ് ആവശ്യം. നിക്ഷേപം അത്യാവശ്യമാണ്. വികസനം അത്യാവശ്യമാണ്. ഇത് ഞാൻ വർഷങ്ങളായി പറയുന്ന കാര്യമാണ്, തരൂർ വ്യക്തമാക്കി.
Read More
- നഴ്സിങ് കോളജ് റാഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ
- കോട്ടയത്തെ റാഗിങ്; ഹോസ്റ്റൽ മുറികളിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി
- പൊതുവേദിയിൽ കൊമ്പുകോർത്ത് പിസി ജോർജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും; വീഡിയോ കാണാം
- ചാലക്കുടി ബാങ്ക് കവർച്ച; മോഷ്ടാവ് ഹിന്ദി സംസാരിച്ചെങ്കിലും ഇതര സംസ്ഥാനക്കാരനെന്ന് ഉറപ്പിക്കാനാകില്ലെന്ന് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.