/indian-express-malayalam/media/media_files/2025/10/19/kottayam-murder-2025-10-19-16-01-51.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെടുത്ത് പൊലീസ്. അന്യസംസഥാന തൊഴിലാളിയാണ് ഭാര്യയെ കൊന്ന ശേഷം നിർമാണം നടക്കുന്ന വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയത്. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32) ആണ് ഭാര്യ അല്‍പ്പനയെ (24) കൊലപ്പെടുത്തിയത്.
അയര്‍ക്കുന്നം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി സംഭവസ്ഥലത്തു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. അയർകുന്നത്തെ പ്രതി ജോലി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നുള്ള പറമ്പിൽ നിന്നാണ് കുഴിച്ചുമൂടിയ നിലയിൽ പൊലീസ് സംഘം മൃതദേഹം കണ്ടെടുത്തത്.
Also Read: മഴ അതിശക്തമായി തുടരും; ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം
കഴിഞ്ഞ ദിവസമാണ്, ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രതി പൊലീസിനെ സമീപിച്ചത്. അയർകുന്നം പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഇതിനു ശേഷം സോണി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതു മനസിലാക്കിയ പൊലീസ് ആര്‍പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Also Read: രാഹുൽ ഗാന്ധിയുമായി അകൽച്ചയില്ല: രമേശ് ചെന്നിത്തല
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതക വിവരം പറത്തുവരുന്നത്. നിർമാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയർക്കുന്നത്തായിരുന്നു താമസം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജോലി ചെയ്യുന്ന വീടിനു സമീപം മൃതദേഹം കുഴിച്ചുമൂടി എന്നായിരുന്നു പ്രതി മൊഴി നൽകിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നെന്നും ഇതു കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പ്രതി മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇന്ന് ഉച്ചകഴിഞ്ഞ് അയർകുന്നത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർ നടപടികൾക്കായി മാറ്റി.
Read More: ഹിജാബ് വിവാദം; കുട്ടിയെ തത്കാലം സ്‌കൂൾ മാറ്റില്ലെന്ന് പിതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.