/indian-express-malayalam/media/media_files/2025/07/19/kollam-srudent-q-2025-07-19-12-41-55.jpg)
മിഥുൻറെ അമ്മ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ
Kollam Student Death: കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. രാവിലെ ഒൻപത് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത് ബന്ധുക്കളുണ്ടായിരുന്നു. വൈകാരിക രംഗങ്ങൾക്കാണ് നെടുമ്പാശേരി വിമാനത്താവളം വേദിയായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു.
Also Read:മിഥുന് കണ്ണീരോടെ നാട് ഇന്ന് വിട നൽകും
സ്വന്തം കുടുംബത്തെ നന്നായി നോക്കാനാണ് സുജ കുവൈറ്റിൽ വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം അറിയുന്നത്.
Also Read:വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു
അതേസമയം, മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അമ്മ വിദേശത്തായിരുന്നതിനാൽ മിഥുനയെയും സഹോദരനെയും നോക്കിയിരുന്നത് മണിയമ്മയാണ്.
അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് സ്‌കൂളിൽ പൊതുദർശനത്തിന് എത്തിച്ചിരിക്കുകയാണ്. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവരാണ് മിഥുനെ അവസാനമായി കാണാൻ തേവലക്കര സ്‌കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തുന്നത്. മന്ത്രിമാർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ സ്‌കൂളിൽ എത്തി.ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് മാറ്റും. വൈകീട്ട് നാലുമണിയോടെയാണ് വീട്ടുവളിപ്പിൽ ശവസംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്.
മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്‌കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെൻറ് സസ്‌പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി.ഇ.ഒയുടെ ചുമതല വഹിച്ചിരുന്ന എ.ഇ .ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും. നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്‌മെന്റിനും നോട്ടീസ് നൽകി.
Read More
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വീഴ്ചകൾ എണ്ണിപറഞ്ഞ് ഡി.ജി.ഇ. റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.