/indian-express-malayalam/media/media_files/2025/09/21/kochi-metro-2025-09-21-16-35-31.jpg)
Source: Facebook
ഡൽഹി മെട്രോയ്ക്ക് ശേഷം യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചെറിയ രീതിയിൽ ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്ന രാജ്യത്തെ മെട്രോ സിസ്റ്റമായി മാറാനൊരുങ്ങി കൊച്ചി മെട്രോ. രാജ്യത്തെ എല്ലാ മെട്രോ സർവീസുകളിലും ചരക്ക് ഗതാഗതം കൂടി ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് കൊച്ചി മെട്രോയുടെ നീക്കം. ആദ്യ ഘട്ടത്തിൽ ചെറിയ രീതിയിൽ ചരക്ക് ഗതാഗതം ആരംഭിക്കുന്നതിലൂടെ വരുമാന വർധനവും കൊച്ചി മെട്രോ ലക്ഷ്യമിടുന്നു.
ഈ വർഷം മാർച്ചിൽ ഡൽഹി മെട്രോ കോർപ്പറേഷൻ ബ്ലൂ ഡാർട്ടുമായി ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് കരാറിലെത്തിയിരുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മാതൃകയാണ് കൊച്ചി മെട്രോയും പിന്തുടരാൻ പോകുന്നത്.
Also Read: ശബരിമലയിലെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു; സ്വര്‍ണപീഠത്തില്‍ വിജിലൻസ് അന്വേഷണം
യാത്രക്കാർ കൂടുതൽ ഇല്ലാത്ത സമയങ്ങളിലായിരിക്കും കൊച്ചി മെട്രോയിലെ ചരക്ക് ഗതാഗതം എന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് ഒരു തരത്തിലുമുള്ള അസൗകര്യവും ഉണ്ടാക്കാതെയാവും ഈ പദ്ധതി നടപ്പിലാക്കുക എന്നും കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.
Also Read: അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാദം തള്ളി എംവി ഗോവിന്ദന്‍
കൊച്ചി നഗരത്തിലെ ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ ഉൾപ്പെടെയുള്ളവർക്ക് കൊച്ചി മെട്രോയുടെ ഈ പദ്ധതി ഗുണം ചെയ്യും. ഉത്പന്നങ്ങൾ നഗരത്തിലെ വാഹനത്തിരക്കിൽ കുടുങ്ങാതെ മെട്രോയിലൂടെ വേഗത്തിലെത്തിക്കാം എന്നത് ബിസിനസുകാരെ ആകർശിച്ചേക്കും.ചരക്ക് ഗതാഗതം മെട്രോയിലൂടെ കൂടി സാധ്യമായാൽ റോഡിലെ വാഹന തിരക്കിനും കുറവ് വന്നേക്കും. വായുമലിനീകരണവും കുറയ്ക്കാനാവും.
Also Read: Kerala Rain: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; കള്ളക്കടൽ ജാഗ്രത; നാളെ രണ്ടു ജില്ലകളിൽ മഞ്ഞ അലർട്ട്
മാഡ്രിഡ് മെട്രോയിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചാണ് ഡൽഹി മെട്രോ ചരക്ക് ഗതാഗതം ആരംഭിച്ചിരിക്കുന്നത്. നേരത്തെ പ്രത്യേക കാര്‍ഗോ കമ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ക്കാന്‍ കേന്ദ്ര ഊർജ മന്ത്രി മനോഹര്‍ ലാല്‍ ഡല്‍ഹി മെട്രോയോട് നിര്‍ദ്ദേശിച്ചിരുന്നു. ട്രെയിനുകളുടെ പിന്‍ഭാഗത്ത് ചരക്ക് ഗതാഗതത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരുന്നത് സാധ്യമാണോ എന്ന് കെ.എം.ആർ.എല്‍ ആലോചിക്കുന്നുണ്ട്. ഏതെല്ലാം ചരക്ക് വസ്തുക്കളാണ് മെട്രോയിലൂടെ കൊണ്ടുപോകാനാവുക, വാതില്‍ സംവിധാനം, കൈമാറ്റ സമയം എന്നിവയെ കുറിച്ചെല്ലാം വ്യക്തത വരേണ്ടതുണ്ട്.
Read More: ലോട്ടറിയ്ക്ക് നാളെ മുതൽ 40 ശതമാനം ജിഎസ്ടി; ടിക്കറ്റ് വില കൂട്ടില്ല, സമ്മാനഘടന മാറും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.