scorecardresearch

'അമേരിക്കയിൽ നിന്നും ഇപ്പോൾ വിളിയൊന്നും വരാറില്ലേ അമ്മച്ചീ,'കളിയാക്കലുകൾ ഇപ്പോൾ തീരെയും ബാധിക്കാറില്ല എന്ന് കെ.കെ ശൈലജ

സീസർ അമ്മ, കോവിഡ് റാണി എന്നെല്ലാം ചിലർ പരിഹസിക്കാറുണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞു

സീസർ അമ്മ, കോവിഡ് റാണി എന്നെല്ലാം ചിലർ പരിഹസിക്കാറുണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞു

author-image
WebDesk
New Update
Shailaja Teacher

Varthamanam with KK Shailaja, streaming now

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത്, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് പറയുമ്പോൾ, നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവയൊന്നും ഇപ്പോൾ തീരെ ബാധിക്കാറില്ലെന്നും, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും നിയമസഭാ അംഗവുമായ കെ.കെ ശൈലജ. ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള 'വർത്തമാനം' പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചർ.  

Advertisment

സീസർ അമ്മ, കോവിഡ് റാണി എന്നെല്ലാം ചിലർ പരിഹസിക്കാറുണ്ടെന്ന് ശൈലജ ടീച്ചർ പറഞ്ഞു. "സീസർ അമ്മ, കോവിഡ് റാണി എന്നൊക്കെ വിളിച്ച് ചിലർ കളിയാക്കും. കാരണം ടീച്ചർ അമ്മ എന്ന് ചിലർ വിളിക്കുന്നുണ്ടല്ലോ?. ഗാർഡിയൻ പത്രത്തിനു അഭിമുഖം നൽകിയപ്പോൾ 'കൊറോണ വൈറസ് സ്ലയർ', 'റോക്സ്റ്റാർ ഹെൽത്ത് മിനിസ്റ്റർ' എന്നെല്ലാം തലക്കെട്ട് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. റോക്സ്റ്റാർ എന്നു കേട്ടപ്പോൾ ചിലർ വിചാരിച്ചു റോക് ഡാൻസർ ആണെന്ന്. അങ്ങനെയും ചിലർ കളിയാക്കി," കെ.കെ.ശൈലജ പറഞ്ഞു.

അത്തരം പരിഹാസങ്ങൾക്കൊന്നും ചെവികൊടുക്കാൻ പോയില്ലെന്നും ഇപ്പോൾ അത് തീരെ ബാധിക്കാറില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു. "പരിഹസിക്കുന്നത് ചെറിയൊരു വിഭാഗമാണ്. ഒരുപാട് ആളുകൾ ഇല്ല. ഒരിക്കൽ പ്രസംഗിച്ചപ്പോൾ കോവിഡ് മഹമാരി കാലത്ത് അമേരിക്കയിൽ നിന്നു പോലും കോൾ വന്നെന്നു പറഞ്ഞിരുന്നു. അതിനെ കളിയാക്കി, 'അമേരിക്കയിൽ നിന്നും ഇപ്പോൾ കോൾ ഒന്നും വരാറില്ലേ അമ്മച്ചീ' എന്നു ചിലർ പറയാറുണ്ട്. അത്ര വികലമായ മനസിന് ഉടമകളായ കുറച്ചുപേരാണ് അങ്ങനെ പറയുന്നത്. വിദ്യാഭ്യാസവും അറിവും നല്ല പക്വതയും ഉള്ള ആളുകൾ അങ്ങനെ പറയില്ല," കെ.കെ ശൈലജ പറഞ്ഞു.

Read More

Advertisment
Kk Shailaja Cpm Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: