/indian-express-malayalam/media/media_files/uploads/2018/01/kk-shailaja.jpg)
സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത് (ഫയൽ ചിത്രം)
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ വ്യാജ പ്രചരണത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്.
ന്യൂ മാഹി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുസ്ലീംകൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്നേഹതീരം വാട്സ് ഗ്രൂപ്പിൽ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. ചാനൽ പരിപാടിയിൽ കെ.കെ. ശൈലജ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് അസ്ലം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
കെകെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു വ്യാജ പ്രചരണം. റിപ്പോര്‍ട്ടര്‍ ചാനലിൽ ഡോ. അരുണ്‍ കുമാര്‍ അവതരിപ്പിച്ച 'അശ്വമേധം' പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.
Read More
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
- സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; തെളിവെടുപ്പ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.