scorecardresearch

നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് വഴികാട്ടിയായി ടൂറിസം വകുപ്പിന്റെ സൈറ്റ്

നീലക്കുറിക്കാലത്ത് എത്തുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.

നീലക്കുറിക്കാലത്ത് എത്തുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
neelakurinji in munnar

തിരുവനന്തപുരം: സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ നീലക്കുറിഞ്ഞി പൂവിട്ട് തുടങ്ങി. ഈ വർഷം നീലക്കുറിഞ്ഞി സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ലോകമെന്പാടുമുളള പരിസ്ഥിതി പ്രേമികളെയും സഞ്ചാരികളെയും ആകർഷിക്കുന്ന നീലക്കുറിഞ്ഞിയുടെ നിശ്ചല വീഡിയോ ദൃശ്യങ്ങളുമായി സംസ്ഥാന ടൂറിസം വകുപ്പ് രംഗത്ത് വരുന്നത്.

Advertisment

കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും അവർക്ക് ആവശ്യമായ വിവരം നൽകാനും സൈറ്റിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പന്ത്രണ്ട് വർഷം മുമ്പ് എത്തിയതിനേക്കാൾ കൂടുതൽ സഞ്ചാരികൾ ഇത്തവണ നീലക്കുറിഞ്ഞിക്കാലത്ത് മൂന്നാറിലെത്തുമെന്നാണ് കരുതുന്നത്.

നീലക്കുറിക്കാലത്ത് എത്തുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. നീലക്കുറിഞ്ഞിയുമായി ബന്ധപ്പെട്ട യാത്ര, താമസം, ടിക്കറ്റ് ചരിത്രചിത്രങ്ങൾ എന്നിവയൊക്കെ ഇതിൽ ലഭ്യമാകും.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ https://www.keralatourism.org/neelakurinji/എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

Read More:നീലക്കുറിഞ്ഞിക്കാലം വൈകിച്ച് മഴ, ഓൺലൈൻ റിസർവേഷൻ തുടങ്ങി

നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി മനസിലാക്കാന്‍ സൈറ്റ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും.

വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, ശാസ്ത്രജ്ഞര്‍, പ്രകൃതിസ്‌നേഹികള്‍, യാത്രാ സ്‌നേഹികള്‍ എന്നിവരുടെ സംഭാവനകളിലൂടെയാണ് സൈറ്റ് പൂര്‍ണതയിലെത്തിച്ചത്.

Read More: വ്യാഴവട്ടത്തിന്റെ വിസ്‌മയക്കാഴ്‌ചയൊരുങ്ങുന്നു: നീലക്കുറിഞ്ഞി പൂവിട്ട് തുടങ്ങി

നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ-ബ്രോഷറും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് വാട്‌സ്ആപ്പിലൂടെയടക്കം കൈമാറാനാവും. 1982, 1994, 2006 എന്നീ വര്‍ഷങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തപ്പോഴുള്ള ചിത്രങ്ങള്‍ സൈറ്റിലുണ്ട്.

Munnar Neela Kurinji

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: