/indian-express-malayalam/media/media_files/WCkWMqGQJTBFsbn6LMUZ.jpg)
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. തലസ്ഥാന നഗരിയിൽ അതിശക്തമായ മഴയിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി. ചാല കമ്പോളത്തിലെ കടകളിൽ വെള്ളം കയറി. ഉള്ളൂർ, മുക്കോലയ്ക്കൽ, കുളത്തൂർ, കുമാരപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. സ്മാർട്ട്റോഡ് നിർമാണം നടക്കുന്ന ഇടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കേരളത്തിൽ മേയ് 23 വരെ എല്ലാ ജില്ലകളിലും അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷം നിക്കോബാർ ദ്വീപുകളിൽ തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മേയ് 31 ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീവ്രമായ മഴ വെള്ളപ്പൊക്കത്തിനും നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
- എയർ ഇന്ത്യയ്ക്ക് തലവേദനയായി ഫ്ലൈറ്റുകളുടെ തകരാറുകൾ; അഗ്നിബാധയെ തുടർന്ന് വിമാനം തിരിച്ചിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us