scorecardresearch

ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ഇന്ന്; ഫലം കാത്തിരിക്കുന്നത് 4,41,120 വിദ്യാർത്ഥികൾ

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് സമാനമായി സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനവും ഇത്തവണ നേരത്തേയാണ്

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് സമാനമായി സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനവും ഇത്തവണ നേരത്തേയാണ്

author-image
WebDesk
New Update
cbse, cbse result, cbse result 2020, cbse results 2020, cbse 10th result 2020, cbse board 10th result 2020, cbse result 2020 class 10, cbse result 2020 class 10, cbse result online, cbse result 2020 online, cbse.nic.in, cbseresults.nic.in, www.cbse.nic.in, cbse,nic.in result 2020, cbseresults.nic.in result 2020, cbse board class 10 result 2020, kerala plus two result 2020, plus two result, dhse kerala, dhse kerala result, dhse kerala result 2020, kerala dhse result 2020, plus two result 2020, kerala hse result 2020, keralaresults.nic.in, kerala 12th result 2020, www.keralaresults.nic.in, dhsekerala.gov.in, www.dhsekerala.gov.in, kerala.gov.in, www.kerala.gov.in, plus two result 2020 kerala, kerala plus two result, plus two result 2020 kerala dhse, dhse kerala plus two result 2020,

സംസ്ഥാനത്താകെ 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാവും ഫലപ്രഖ്യാപനം നടത്തുക.  എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് സമമായി സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനവും ഇത്തവണ നേരത്തേയാണ്. കഴിഞ്ഞ വർഷം മേയ് 25 നായിരുന്നു  ഫലപ്രഖ്യാപനം. 

Advertisment

സംസ്ഥാനത്താകെ 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. കൃത്യതയോടെയും വേഗത്തിലുമുള്ള മൂല്യനിർണ്ണയമാണ് ഫലപ്രഖ്യാപനം ഇത്തവണ പതിവിലും നേരത്തെയാക്കാൻ സഹായിച്ചത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണ്ണയം പൂത്തിയാക്കിയത്. ഏപ്രിൽ മൂന്ന് മുതൽ 24 വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്.

2017 കേന്ദ്രങ്ങളിലായി 4,15,044 ഒന്നാം വർഷ വിദ്യാർത്ഥികളും, 4,44,097 രണ്ടാം വർഷ വിദ്യാർത്ഥികളുമാണ് ഇത്തവണ ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. 389 പരീക്ഷാ കേന്ദ്രങ്ങളിലായി, 27,770 വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥികളും, 29,337 രണ്ടാം വർഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. 

ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.Kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Advertisment

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Read More

Kerala Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: