scorecardresearch

ഇത് പ്രതികാര നടപടി; വിശദീകരണം നല്‍കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

"അതൊന്നും ഒരു തെറ്റായിട്ടെനിക്ക് ഇതുവരെ തോന്നിയിട്ടില്ല. തോന്നിയാല്‍ ഞാന്‍ ചെയ്യുകയുമില്ല. ശരിയെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ചെയ്തത്. അതിന് ഒരു വിശദീകരണവും കൊടുക്കാനില്ല. വരുന്നിടത്തുവച്ച് കാണാം"

"അതൊന്നും ഒരു തെറ്റായിട്ടെനിക്ക് ഇതുവരെ തോന്നിയിട്ടില്ല. തോന്നിയാല്‍ ഞാന്‍ ചെയ്യുകയുമില്ല. ശരിയെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ചെയ്തത്. അതിന് ഒരു വിശദീകരണവും കൊടുക്കാനില്ല. വരുന്നിടത്തുവച്ച് കാണാം"

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
action against sister lusy

വയനാട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെ പ്രതികാര നടപടിയുമായി സഭാ നേതൃത്വം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരണം നടത്തുകയും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, കാര്‍ വാങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ലൂസി കളപ്പുര വിശദീകരണം നല്‍കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ വിശദീകരണം നല്‍കില്ലെന്നും, തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Advertisment

Also Read: തിരുവസ്ത്രം അഴിച്ചുവെച്ചതിൽ ആരും നെറ്റിചുളിക്കേണ്ട: വനിതാ മതിലിന് പിന്തുണയുമായി സിസ്റ്റർ ലൂസി കളപ്പുര

"ഞാന്‍ സമരത്തില്‍ പങ്കെടുത്തു, നോണ്‍ ക്രിസ്ത്യന്‍ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി, ചാനലില്‍ സംസാരിച്ചു, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അനൂകുലിച്ച് സംസാരിച്ചതും കത്തോലിക്ക സഭയ്ക്ക് വലിയ അപമാനമായി എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തന്നത്. പിന്നെ ഞാന്‍ പുസ്തകം പ്രസിദ്ധീകരിച്ചു, കാര്‍ വാങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതൊന്നും ഒരു തെറ്റായിട്ടെനിക്ക് ഇതുവരെ തോന്നിയിട്ടില്ല. തോന്നിയാല്‍ ഞാന്‍ ചെയ്യുകയുമില്ല. ശരിയെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ചെയ്തത്. അതിന് ഒരു വിശദീകരണവും കൊടുക്കാനില്ല. വരുന്നിടത്തുവച്ച് കാണാം," സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

"ഇതൊരു പ്രതികാര നടപടിയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എങ്ങനെയെങ്കിലും ഒന്ന് ഒഴിവായി കിട്ടണം എന്നേയുള്ളൂ അവര്‍ക്ക്," സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

Advertisment

മദര്‍ സുപ്പീരിയര്‍ ആന്‍ ജോസാണ് നോട്ടീസ് നല്‍കിയത്. ബുധനാഴ്ച കൊച്ചിയിലുള്ള സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. അല്ലാത്തപക്ഷം കാനന്‍ നിയപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ താക്കീത് നല്‍കിയിട്ടുണ്ട്.

Also Read: അരുതെന്നു പറയേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു: കന്യാസ്ത്രീ മഠങ്ങള്‍ പറയുന്ന കഥകള്‍

പുതുവര്‍ഷ ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന് പിന്തുണ അറിയിച്ചും ചുരിദാര്‍ ധരിച്ചും രംഗത്തെത്തിയും സിസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച സമരം നടത്തിയവരില്‍ പ്രധാനിയായിരുന്നു ലൂസി കളപ്പുര. ഇതിന് പിന്നാലെ സിസ്റ്റര്‍ നടത്തിയ  പല വെളിപ്പെടുത്തലുകളും വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

വയനാട്ടിലെ വിമല ഹോമിലാണ് സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്നത്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസിയെ പള്ളിയിലെ ചടങ്ങുകളിൽ നിന്നും വിലക്കിയതും വലിയ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു.

Catholic Church Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: