/indian-express-malayalam/media/media_files/uploads/2019/05/pJ-Joseph.jpg)
Kerala News Today Highlights: കൊച്ചി: ചെയർമാനെ ചൊല്ലിയുള്ള കേരള കോൺഗ്രസ് തർക്കം പരിഹരിക്കാനുള്ള യുഡിഎഫ് ശ്രമങ്ങൾ തുടരുന്നു. ഇരുവിഭാഗവും ഒന്നിച്ചു പോകണമെന്നും പരസ്യതർക്കം ഒഴിവാക്കണമെന്നും സമവായ സാധ്യത നിലനിർത്തണമെന്നും യുഡിഫ് നേതാക്കൾ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടു. എന്നാൽ ചെയർമാൻ സ്ഥാനത്തിൽ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിൽ ജോസ് കെ മാണി വിഭാ​ഗം ഉറച്ചു നിൽക്കുകയാണ്. യുഡിഎഫ് നേതാക്കൾ വീണ്ടും പി ജെ ജോസഫുമായി ചർച്ച നടത്തും.
കേരളത്തില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം നടക്കവേ യാത്രക്കാര്‍ക്ക് സഹായ ഹസ്തവുമായി കെ.എസ്.ആര്‍.ടി.സി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്). നാല് അധിക സര്‍വീസുകളാണ് കര്‍ണാടക നടത്തുക. ബെംഗളൂരില്‍ നിന്ന് എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് നാല് സര്‍വീസുകള്‍.
Live Blog
Kerala news today live updates
കൊല്ലം -തിരുവനന്തപുരം സെക്ഷനിൽ റെയിൽപാത നവീകരണജോലി നടക്കുന്നതിനാൽ ട്രെയിനുകൾക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. Read More
അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ട് അധിക സർവ്വീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അധിക സർവ്വീസുകളുമായി കെഎസ്ആർടിസി രംഗത്തെത്തിയിരിക്കുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. നോർത്ത് – സൗത്ത് സോണുകളിലായി 545 ഒഴിവുകളാണുള്ളത്. പ്രൊബേഷനറി ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 160 ഒഴിവുകളുമാണുള്ളത്. ജൂൺ 30ന് മുമ്പായി ഓൺലൈനിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.
ലൈംഗിക പീഡന കേസില്‍ മകനെ സഹായിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരി ബാലകൃഷ്ണൻ തന്നെ മകന്റെ വിഷയം സംസ്ഥാന സമിതി മുന്നാകെ അവതരിപ്പിച്ചു. കോടിയേരി ഈ വിഷയം ഇന്ന് സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മകന്‍ ബിനോയ് കോടിയേരിക്ക് ഈ വിഷയത്തിൽ യാതൊരു വിധ സഹായവും ചെയ്യില്ലെന്ന നിലപാട് കോടിയേരി സംസ്ഥാന സമിതിയിലും ആവർത്തിച്ചു. വിഷയത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും കോടിയേരി സമിതിയിൽ വ്യക്തമാക്കി.
പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് രണ്ടു പേര്‍ക്ക് മർദനം. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ട് പോയി. വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന 50,000 രൂപയാണ് അക്രമികള്‍ മോഷ്ടിച്ചത്.
ഡിപ്പാർട്മെന്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (DTE) ആദ്യ റാങ്ക് ലിസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കും. അഡ്മിഷനായി അപേക്ഷിച്ചവർക്ക് ഔദ്യോഗിക വെബ്സൈറ്റായ polyadmission.org വഴി പരിശോധിക്കാം. നേരത്തെ ജൂൺ 9 ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രെയൽ അലോട്മെന്റും നടന്നിരുന്നു.
അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കില്ല. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അനാവശ്യ പിഴ ഈടാക്കുന്നതായി ആരോപിച്ച് നടത്തുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗത മന്ത്രി എക ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബസുകളില്‍ പരിശോധന തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതോടെയാണ് സമരവുമായി മുന്നോട്ട് പോവാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്.
നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സി.പി.ഐ തീരുമാനം. ഒല്ലൂർ എം.എൽ.എ കെ രാജനെ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പാക്കാൻ ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഏറെ കാലമായി തീരുമാനമാകതെ കിടന്ന വിഷയത്തിലാണ് സി.പി.ഐ ഒടുവിൽ ധാരണയിലെത്തിയിരിക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-518 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം WJ 716890 (കോഴിക്കോട്) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം WE 462293 (പാലക്കാട്) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ എത്തിയാണ് അബ്ദുള്ളക്കുട്ടി ഇരുവരെയും നേരിൽ കണ്ടത്. ബിജെപിയില്‍ ചേരാന്‍ മോദിയും അമിത് ഷായും തന്നോട് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ബിജെപിയില്‍ അബ്ദുള്ളക്കുട്ടി ചേരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളൊന്നും കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദുരന്തനിവാരണം പാഠ്യവിഷയമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. കേരളത്തിന്റെ ദുരന്ത പ്രതികരണ - പ്രതിരോധ തയാറെടുപ്പുകളെന്ന വിഷയത്തിൽ 'അമേരിക്ക വിത്ത് കേരള' എന്ന പേരിൽ തിരുവന്തപുരത്ത് അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈ യു. എസ്. കോൺസുലേറ്റ് ജനറലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മദ്യത്തിന് വില എത്രയായാലും മലയാളികള്‍ക്ക് അത് പ്രശ്‌നമല്ല. ഓണം, ക്രിസ്തുമസ്, വിഷു അങ്ങനെ ആഘോഷങ്ങള്‍ എന്തുമാകട്ടെ മദ്യമില്ലാത്ത ആഘോഷ പരിപാടികള്‍ മലയാളിക്ക് നന്നേ കുറവാണ്. വലിയ വില കൊടുത്ത് മദ്യ കുപ്പികള്‍ വാങ്ങുന്നവരുടെ നെഞ്ച് തകര്‍ക്കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന രേഖ.
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്പെടുന്നതിന്റെ ഫലമായി പലയിടങ്ങളിലും ശക്തമായ മഴ. കണ്ണൂരിൽ 7 സെന്റിമീറ്റർ മഴ ലഭിച്ചു. പാലക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ (മലപ്പുറം), വൈത്തിരി (വയനാട്), ഇരിക്കൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ 4 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 12 സെന്റിമീറ്റർ. കോഴിക്കോട് കൊയിലാണ്ടിയിൽ 11 സെന്റിമീറ്ററും കൊച്ചി എപി (എറണാകുളം), എറണാകുളം സൗത്ത്, എണമക്കൽ (തൃശൂർ) എന്നിവിടങ്ങളിൽ 7 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-518 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ www.malayalam.indianexpress.com ൽ അറിയാം. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
പീഡന കേസില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയില്ല. കേസില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മാറ്റിവച്ചു. ജൂണ്‍ 27 വ്യാഴാഴ്ചയായിരിക്കും വിധി പറയുക എന്ന് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലാണ് വിധി പറയുന്നത് മാറ്റിവച്ചതെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റാരോപിതനായ ബിനോയ് കോടിയേരിയെ പിടിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബിനോയിയെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അതില്‍ തീരുമാനമായ ശേഷം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാമെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം നടക്കവേ യാത്രക്കാര്‍ക്ക് സഹായ ഹസ്തവുമായി കെ.എസ്.ആര്‍.ടി.സി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്). നാല് അധിക സര്‍വീസുകളാണ് കര്‍ണാടക നടത്തുക. ബെംഗളൂരില്‍ നിന്ന് എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് നാല് സര്‍വീസുകള്‍.
പീഡന കേസില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയില്ല. കേസില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മാറ്റിവച്ചു. ജൂണ്‍ 27 വ്യാഴാഴ്ചയായിരിക്കും വിധി പറയുക എന്ന് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലാണ് വിധി പറയുന്നത് മാറ്റിവച്ചതെന്നും കോടതി അറിയിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ എത്തിയാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ കണ്ടത്. ബിജെപിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ അനുമതി ചോദിച്ചിട്ടുണ്ടെന്നും ഏറ്റവും അടുത്ത ദിവസം തന്നെ അബ്ദുള്ളക്കുട്ടി ഷായെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ബിജെപിയില്‍ അബ്ദുള്ളക്കുട്ടി ചേരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളൊന്നും കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.
പ്രവാസി ലോകത്തോട് സര്‍ക്കാര്‍ ചെയ്യുന്നത് മാന്യതയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ട് വ്യവസായികളാണ് ആത്മഹത്യ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. പ്രവാസി ലോകത്തോട് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രതിഷേധിച്ച് ലോക കേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. എതിര്‍പ്പുണ്ടെങ്കില്‍ 14 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയ് കോടിയേരിയും അമ്മ വിനോദിനി ബാലകൃഷ്ണനും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. Read More
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിനോയിക്കെതിരെ പരാതി ഉന്നയിച്ച യുവതിയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് എന്നാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ബിനോയിക്കെതിരെ കുരുക്ക് മുറുകുകയാണ്. Read More
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്നാരോപിച്ചാണ് നൂറോളം ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. അനിശ്ചിതകാലത്തേക്കാണ് സമരം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
നിയമസഭയിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്ത്. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് എന്നിവ ഉയർത്തി കാണിച്ചാണ് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. ആന്തൂർ വിഷയത്തിലും പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചു. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് ആത്മഹത്യ ചെയ്ത സാജൻ എന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ആന്തൂരില്‍ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, അടിയന്തര പ്രമേയം അനുവദിച്ചില്ല.
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയ് കോടിയേരിയും അമ്മ വിനോദിനി ബാലകൃഷ്ണനും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പീഡന കേസിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരിയെ വെട്ടിലാക്കി പുതിയ രേഖകൾ പുറത്ത്. പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിക്കൊപ്പം ഈ രേഖകളും പരാതിക്കാരി നൽകിയിട്ടുണ്ട്.
പ്രവാസി സംരംഭകനായ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാല ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന പി.ജെ.ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോസ് കെ.മാണി. ചിഹ്നം ആര്‍ക്ക് നല്‍കണമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം നല്‍കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിച്ച് സിപിഎം സംസ്ഥാന സമിതി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തു. ശബരിമല പ്രധാന വിഷയമായി. കോണ്‍ഗ്രസും ബിജെപിയും ശബരിമലയെ പ്രചാരണ ആയുധമാക്കി. എന്നാല്‍, സിപിഎം നിലപാട് ജനങ്ങളെ പൂര്‍ണമായി ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി എന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights