തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം -തി​രു​വ​ന​ന്ത​പു​രം സെ​ക്ഷ​നി​ൽ റെ​യി​ൽ​പാ​ത ന​വീ​ക​ര​ണ​ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​നു​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​വും സ​മ​യ​മാ​റ്റ​വും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ചെ​ന്നൈ എ​ഗ്മോ​റി​ൽ​നി​ന്നു ജൂ​ണ്‍ 26, 28, 29, 30, ജു​ലൈ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടേ​ണ്ട ചെ​ന്നൈ എ​ഗ്മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​ന്പ​ർ 16127) തി​രു​വ​ന​ന്ത​പു​ര​ത്ത് താ​ത്കാ​ലി​ക​മാ​യി സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. പ​ക​രം, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഒ​രു പ്ര​ത്യേ​ക പാ​സ​ഞ്ച​ർ ട്രെ​യി​ൻ ചെ​ന്നൈ എ​ഗ്മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ന്‍റെ ട്രെ​യി​ൻ ന​മ്പ​ർ 16127 ഉ​പ​യോ​ഗി​ച്ച് അ​തേ സ്റ്റോ​പ്പു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ജൂ​ണ്‍ 27, 29, 30, ജൂ​ലൈ ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ ഗു​രു​വാ​യൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.

പു​ന​ക്ര​മീ​ക​രി​ച്ച ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ: കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (ന​ന്പ​ർ, 22114) കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ചൊ​വ്വാ​ഴ്ച​ക​ളി​ലും രാ​ത്രി 12.35-ന് ​പു​റ​പ്പെ​ടു​ന്ന​തി​നു​പ​ക​രം ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് വൈ​കി പു​ല​ർ​ച്ചെ 1.55-നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. ജൂ​ണ്‍ 27, ജൂ​ലൈ ഒ​ന്ന്, നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഈ ​മാ​റ്റം.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​ന്പ​ർ 22653) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ചൊ​വ്വാ​ഴ്ച​ക​ളി​ലും രാ​ത്രി 12.30-ന് ​പു​റ​പ്പെ​ടു​ന്ന​തി​നു​പ​ക​രം ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് വൈ​കി പു​ല​ർ​ച്ചെ 1.50-നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. ജൂ​ണ്‍ 29, ജൂ​ലൈ ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും ഈ ​മാ​റ്റം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.