/indian-express-malayalam/media/media_files/K7IWP00g76KaILio5mL6.jpg)
സി.വി ആനന്ദബോസ് (ഫയൽ ചിത്രം)
Kerala News Updates: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി.വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് കടുപ്പിച്ച് രാജ്ഭവൻ ജീവനക്കാരി. കേസിൽ താൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നാണ് ഗവര്‍ണ്ണര്‍ക്കെതിരെ രംഗത്തെത്തിക്കൊണ്ട് യുവതി പ്രതികരിച്ചിരിക്കുന്നത്. അതേ സമയം തുടർച്ചയായി നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ രാജ് ഭവന്‍ ജീവനക്കാരാരും ഇതുവരെ തയ്യാറായിട്ടില്ല.
''ഗവർണ്ണർ തന്നെ പീഡിപ്പിച്ച ശേഷം ഭരണ ഘടന പരിരക്ഷയുണ്ടെന്ന് പറയുന്നു, നിരപരാധിയെങ്കില്‍ ബംഗാളില്‍ നില്‍ക്കാതെ എന്തുകൊണ്ടാണ് കേരളത്തിലേക്ക് കടന്നുകളഞ്ഞത്'' എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതിക്കാരി ഉയര്‍ത്തുന്നത്. സംഭവിച്ചതെന്തെന്ന് ബോസിന്‍റെ സമക്ഷം പറയാന്‍ തയ്യാറാണെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ തന്നെ നുണപരിശോധനക്ക് വിധേയയാക്കാമെന്നും പരാതിക്കാരി വ്യക്തമാക്കി.
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; 5 പേർക്ക് പരിക്ക്
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്.
ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പെയിന്റ് അടിക്കാൻ വേണ്ടി തൊഴിലാളികള്‍ക്ക് നിന്ന് പണിയെടുക്കാന്‍ സ്ഥാപിച്ച ഇരുമ്പുതട്ട് തകരുകയായിരുന്നു. മുകളില്‍ നിന്ന് തൊഴിലാളികള്‍ താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. വിദ്യാര്‍ത്ഥി ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
- May 06, 2024 20:10 IST
മോഹൻലാലിന്റെ ബറോസ് എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി ടെറ്റിൽ റോളിൽ മോഹന്‍ലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. - May 06, 2024 19:21 IST
മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും ശിക്ഷ
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് മുൻ ആർടിഒയ്ക് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയുമാണ് കോഴിക്കോട് വിജിലൻസ് കോടതി വിധിച്ചിരിക്കുന്നത്. മുൻ കോഴിക്കോട് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർ കെ ഹരീന്ദ്രനെതിരെയാണ് നടപടി. ഹരീന്ദ്രന്റെ പേരിലുള്ള 8.87 ഏക്കർ ഭൂമിയും രണ്ടു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
- May 06, 2024 17:56 IST
എന്തിന് പോകുന്നെന്ന് പിണറായി വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള വിദേശയാത്രയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണമെന്നും സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയനെന്നും കെ.മുരളീധരൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക് രഹസ്യങ്ങളുടെ ആവശ്യമില്ല. അതിനാൽ തന്നെ മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ലാതെ സ്വകാര്യ സന്ദർശനമെന്ന പേരിൽ മൂന്ന് രാജ്യങ്ങളിൽ പോകുന്നതിൽ ഔചിത്യമില്ലെന്നും മുരളീധരൻ വിമർശിച്ചു.
- May 06, 2024 16:06 IST
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാൽ കേസെടുക്കും
ജെഡിഎസ് നേതാവും എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെ മകനും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം.
ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐ.ടി. ആക്ട് 67 (എ) പ്രകാരം കേസെടുക്കും. ദൃശ്യമാധ്യമങ്ങൾ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
- May 06, 2024 14:23 IST
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം
കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ കണ്ടെത്തി. കൂടുതൽ വായിക്കാം.
/indian-express-malayalam/media/media_files/dwsNRcZZ0MO9b6egvPqJ.jpg)
- May 06, 2024 12:24 IST
പാലക്കാട് 7 പേർക്ക് വെട്ടേറ്റു; കല്ലേറിലും നിരവധി പേർക്ക് പരുക്ക്
പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിൽ വെട്ടിലും ഏറിലും പത്ത് പേർക്ക് പരുക്കേറ്റു. ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
- May 06, 2024 12:04 IST
ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഡൽഹി: ഐഎസ്‌സി - ഐസിഎസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇ (പത്താം ക്ലാസ്) വിജയശതമാനം 99.47% ആണ്. ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) വിജയശതമാനം ഇത്തവണ 98.19% ആണ്. അതായത് ഐസിഎസ്ഇയിൽ 2,42,328 കുട്ടികളും ഐഎസ്‌സിയിൽ 98,088 കുട്ടികളും വിജയിച്ചു.Read More
- May 06, 2024 11:14 IST
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ്റെ ഹർജി തള്ളി വിജിലൻസ് കോടതി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ്റെ ഹർജി തള്ളി വിജിലൻസ് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.
- May 06, 2024 10:55 IST
മുഖ്യമന്ത്രിയും കുടുംബവും രണ്ടാഴ്ച നീളുന്ന സ്വകാര്യയാത്രയ്ക്ക്
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും രണ്ടാഴ്ച നീളുന്ന സ്വകാര്യയാത്രയ്ക്ക് ദുബൈയിലെത്തി. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, കൊച്ചുമകന്‍ എന്നിവരാണ് ഇന്തോനേഷ്യ, സിംഗപ്പുര്‍, ദുബായ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുക. ഇന്ന് മുതല്‍ 19 ദിവസത്തോളം നീളുന്ന യാത്രയാണ് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും.
- May 06, 2024 10:04 IST
കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു
കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു. ഇൻഫോപാർക്കിനോട് ചേർന്നുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. നാല് തൊഴിലാളികൾ ഈ ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും റിപ്പോർട്ടുണ്ട്.
- May 06, 2024 10:02 IST
അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; ബിജെപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ്
അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. 'ബിജെപി ഗുണ്ടകള്‍' ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.
- May 06, 2024 09:31 IST
പാലക്കാട് മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരിക്ക്
ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us