scorecardresearch

Kerala Lottery Vishu Bumber 2019: മക്കൾ നൽകിയ പണം കൊണ്ട് ലോട്ടറിയെടുത്തു; വിഷു ബംപർ നേടിയ ചെല്ലപ്പ പറയുന്നു

Kerala Lottery Vishu Bumber 2019: സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നുമാണ് ചെല്ലപ്പയുടെയും ഭാര്യയുടെയും ആഗ്രഹം

Kerala Lottery Vishu Bumber 2019: സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നുമാണ് ചെല്ലപ്പയുടെയും ഭാര്യയുടെയും ആഗ്രഹം

author-image
WebDesk
New Update
kerala vishu bumper 2019, കേരള വിഷു ബംപർ 2019, കേരള വിഷു ബംപർ 2019 വിജയി, kerala lottery vishu bumper 2019, vishu bumper 2019 result, kerala lottery vishu bumper 2018 results, vishu bumper lottery 2019, kerala lottery next bumper 2019, kerala vishu bumper 2019 result, kerala vishu bumper lottery ticket 2019, kerala vishu bumper 2019 winner, Kerala lottery result, Vishu Bumper 2019 results, winning number, വിഷു ബംപർ, Vishu Bumper results, വിഷു ബംപർ 2019, Vishu Bumper 2019 prize structure, Kerala, Kerala lottery, Lottery, Kerala Lottery Results, Kerala Lotteries, Vishu Bumper Lottery, Kerala Vishu Bumper Lottery, iemalayalam, ഐഇ മലയാളം

Kerala Lottery Vishu Bumber 2019: കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറിന്റെ അഞ്ച് കോടി അടിച്ചത് ലോട്ടറി വില്പനക്കാരന്. തമിഴ്നാട് തിരുനെല്‍വേലി കോട്ടൈ കരികുളം സ്വദേശി വടുവമ്മന്‍ പെട്ടി ചെല്ലപ്പ (39) എന്നയാള്‍ക്കാണ് ബംപര്‍ അടിച്ചത്. ഹോട്ടല്‍ ജോലിക്കാരനായിരുന്ന ചെല്ലപ്പ കഴിഞ്ഞ വര്‍ഷമാണ് ലോട്ടറി വില്‍പ്പന ആരംഭിച്ചചത്,

Advertisment

Read Here: Kerala Vishu Bumper BR 79 Lottery 2021 Results: വിഷു ബമ്പര്‍; ഭാഗ്യശാലികളെ അറിയാം

പന്ത്രണ്ട് വര്‍ഷമായി വാഴക്കുളത്ത് സ്ഥിര താമസമായിട്ട്. വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലുള്ള കൊളമ്പേല്‍ കെട്ടിടത്തിലാണ് ചെല്ലപ്പയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഭാര്യ സുമതിയും മക്കള്‍ സഞ്ജീവ്, ശെല്‍വനമിത എന്നിവരും ഒപ്പമുണ്ട്. ഇരുവരും വാഴക്കുളം സെയ്ന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളില്‍ പഠിക്കുന്നു.

Read More: Kerala Vishu Bumper Lottery Result 2019: വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Advertisment

കുട്ടികള്‍ അവരുടെ സമ്പാദ്യത്തില്‍ നിന്നും നല്‍കിയ 200 രൂപ കൊണ്ട് എടുത്ത ടിക്കറ്റാണ്. വാഴക്കുളത്തെ ലോട്ടറി മൊത്തക്കച്ചവട ഏജന്‍സിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പ്രതീക്ഷാ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ലോട്ടറിയെടുത്തത്. സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നുമാണ് ചെല്ലപ്പയുടെയും ഭാര്യയുടെയും ആഗ്രഹം. സമ്മാനാര്‍ഹമായ ടിക്കറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാഴക്കുളം ശാഖയില്‍ മാനേജര്‍ ഷാജി എ. ഏറ്റുവാങ്ങി.

ടിക്കറ്റ് വില 200 രൂപയായിരുന്നു . ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപയ്ക്ക് പുറമെ സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കുമ്പോള്‍ മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 54 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനം 5000 രൂപ വീതം 18900 പേര്‍ക്ക് നല്‍കും.

ഏഴാം സമ്മാനം 1000 രൂപ വീതം 30240 പേര്‍ക്ക് ലഭിക്കുമ്പോള്‍, എട്ടാം സമ്മാനം 500 രൂപ 67500 പേര്‍ക്ക് ലഭിക്കും. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നല്‍കുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്രെ 67-ാം ബംപര്‍ ലോട്ടറി നറുക്കെടുപ്പായിരുന്നു കേരള വിഷു ബംപര്‍ 2019. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വര്‍ഷം തോറും പുറത്തിറക്കുന്നു.

Kerala Lottery Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: