Vishu Bumper 2019 Kerala Lottery Results 2019: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിലാണ് ഒന്നാം സമ്മാനം അടിച്ചത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിയ്ക്ക് ലഭിക്കുക. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പ് സമ്മർ ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് വിഷു ബംപർ BR 67. നറുക്കെടുപ്പിന്റെ വിശദമായ ഫലം www.malayalam.indianexpress.com ൽ അറിയാം.
വിഷു ബംപറിന്റെ അഞ്ച് കോടി അടിച്ചത് മുവാറ്റുപുഴകടുത്തുള്ള വാഴകുളത്തെ ലോട്ടറി വില്പനക്കാരനാണ്. തമിഴ്നാട് തിരുനെല്‍വേലി കോട്ടൈ കരികുളം സ്വദേശി വടുവമ്മന് പെട്ടി ചെല്ലപ്പ (39) എന്നയാള്‍ക്കാണ് ബംപര്‍ അടിച്ചത്. ഹോട്ടല്‍ ജോലിക്കാരനായിരുന്ന ചെല്ലപ്പ കഴിഞ്ഞ വര്‍ഷമാണ് ലോട്ടറി വില്‍പ്പന ആരംഭിച്ചത്.
ടിക്കറ്റ് വില 200 രൂപയായിരുന്നു . ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപയ്ക്ക് പുറമെ സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പേർക്ക് ലഭിക്കുമ്പോൾ മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 54 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം 5000 രൂപ വീതം 18900 പേർക്ക് നൽകും.
ഏഴാം സമ്മാനം 1000 രൂപ വീതം 30240 പേർക്ക് ലഭിക്കുമ്പോൾ, എട്ടാം സമ്മാനം 500 രൂപ 67500 പേർക്ക് ലഭിക്കും. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു.
5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു.
VISHU BUMPER 2019 (BR-67) | 23-05-2019 | Kerala Lottery Result Today Liv… //t.co/qJ2a57EMS7 via @YouTube
— NBS24 NEWS (@nbs24news) May 23, 2019
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്രെ 67-ാം ബംപർ ലോട്ടറി നറുക്കെടുപ്പായിരുന്നു കേരള വിഷു ബംപർ 2019. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read more: Vishu Bumper 2019 Lottery Kerala: വിഷു ബംപർ ലോട്ടറി ഫലം മേയ് 23ന്
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.