/indian-express-malayalam/media/media_files/uploads/2019/09/Arrif-Mohammed-Khan-Kerala-Governor.jpg)
സ്വന്തം നിലയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം (ഫയൽ ചിത്രം)
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സർവകലാശാലയിലെ സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി. സ്വന്തം നിലയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം.
ആറാഴ്ചയ്ക്കകം പുതിയ നോമിനേഷൻ നടത്താൻ ചാൻസലർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവച്ചു. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്റ്മെന്റ് നടത്താൻ കോടതി നിർദ്ദേശം നല്‍കി.
കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ ആളുകളുടെ പേര് ഉൾപ്പെടുത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നോമിനികളായി ബിജെപി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. സെനറ്റിലെ 17 പേരിൽ സർവകലാശാല നിർദേശിച്ച പട്ടിക തിരുത്തിയാണ് ഗവർണർ തനിക്ക് താൽപര്യമുള്ളവരെ ഉൾപ്പെടുത്തിയത്.
17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയിരുന്നു. ബിജെപി മുഖപത്രമായ ജന്മഭൂമി സ്‌പെഷ്യൽ കറസ്പോണ്ടന്റും ഗവർണറുടെ നോമിനിയായി സെനറ്റിൽ ഉണ്ട്.
Read More Kerala News Here
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
- എയർ ഇന്ത്യയ്ക്ക് തലവേദനയായി ഫ്ലൈറ്റുകളുടെ തകരാറുകൾ; അഗ്നിബാധയെ തുടർന്ന് വിമാനം തിരിച്ചിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.