/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
കഴിഞ്ഞ ജൂലൈ 21-നാണ് മലപ്പുറം ജില്ലയിൽ നിപ ബാധിച്ച് പതിനാലുകാരൻ മരിച്ചത്.
തിരുവനന്തപുരം: മലപ്പുറം നിപ മുക്തമായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 'ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ശേഷമുള്ള ഡബിൾ ഇൻക്യുബേഷൻ പിരീഡ് ആയ 42 ദിവസം പൂർത്തിയാക്കി, സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.'-മന്ത്രി പറഞ്ഞു.
'നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരേയും പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി.നിപ നിയന്ത്രണത്തിനായി നിപ മാർഗനിർദേശങ്ങൾക്കനുസൃതമായി 25 കമ്മിറ്റികൾ മണിക്കൂറുകൾക്കുള്ളിൽ രൂപീകരിച്ചു. കോണ്ടാക്ട് ട്രേയ്സിങ് അന്ന് രാവിലെ മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചു. നിപ സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു. മഞ്ചേരി മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു'-വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 21-നാണ് മലപ്പുറം ജില്ലയിൽ നിപ ബാധിച്ച് പതിനാലുകാരൻ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ നിപ ബാധിച്ച് 21 പേരാണ് മരിച്ചത്. ഇതിനുമുമ്പ് മൂന്ന് തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചത്. 2018ൽ 17 പേരുടെ മരണത്തിനിടയാക്കിയ നിപ ബാധിച്ച് 2021-ൽ ഒരാളും 2023-ൽ രണ്ട് പേരും മരിച്ചിരുന്നു.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
- കാണാതായ 13 കാരിയെ കുറിച്ച് നിർണായക വിവരം; കന്യാകുമാരിയിലെന്ന് സൂചന
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.