/indian-express-malayalam/media/media_files/uploads/2021/04/cm-pinarayi-vijayan-press-meet-on-covid-situation-485838-FI.jpg)
തിരുവനന്തപുരം: ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ ഉത്പാദകരില്‍ നിന്ന് 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചത്. സുപ്രീം കോടതി വാക്സിൻ വില നിശ്ചയിക്കുകയാണെങ്കില്‍ അതനുസരിച്ചോ അല്ലെങ്കില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാർ നിശ്ചയിച്ച വിലയ്ക്കോ വാക്സിൻ വാങ്ങാനാണ് മന്ത്രിസഭ നൽകിയ നിർദേശം.
വാക്സിൻ വാങ്ങിക്കാനായി 1200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, വാക്സിൻ ചലഞ്ച് എന്നിവയിലൂടെ ലഭ്യമാകുന്ന പണത്തിനൊപ്പം ട്രഷറിയിലുളള പണവും ഇതിനായി ഉപയോഗിച്ചേക്കും. മേയ് ആദ്യം തന്നെ 10 ലക്ഷം ഡോസ് വാക്സിൻ എത്തിക്കാനാണ് ശ്രമം. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത്ബയോടെക്കും നല്‍കുന്നത്ര വാക്സിൻ സംസ്ഥാനം വാങ്ങും.
സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്നും ഇക്കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയാല്‍ അത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കാര്യമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. പ്രദേശികമായുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തീരുമാനമായി.
Read More: പതിനെട്ടു കഴിഞ്ഞ എല്ലാവർക്കും മേയ് 1 മുതൽ കോവിഡ് വാക്സിൻ
അതിനിടെ, കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകളും കേരളം തേടുന്നുണ്ട്. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണു ശ്രമം നടത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടന്‍ കേന്ദ്രസര്‍ക്കാരിനു പദ്ധതി സമര്‍പ്പിക്കും.
സംസ്ഥാനം സ്വന്തമായി വാക്‌സിന്‍ ഉത്പാദിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനു വലിയ തോതില്‍ പണവും സമയവും വലിയ സാങ്കേതിക വിദ്യയും ആവശ്യമാണ്. ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനു നിരവധി കടമ്പകളും നേരിടേണ്ടി വരും. അതിനാല്‍ നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളെ ആകര്‍ഷിക്കാനാണു ശ്രമം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us