Latest News

വാക്സിൻ വിതരണം: പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

“വാക്‌സിൻ ദൗർലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്‌ളോട്ടുകൾ ഷെഡ്യൂൾ ചെയ്തു വയ്ക്കാൻ സാധിച്ചാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തതിനുശേഷം സ്‌ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്‌നത്തിന് കാരണം വാക്‌സിന്റെ ദൗർലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്‌സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തതിനുശേഷം സ്‌ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്‌നം നേരിടുന്നതായിവാർത്തകൾ വരുന്നു. വാക്‌സിന്റെ ദൗർലഭ്യമാണ് അതിന്റെ കാരണം,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ജനിതകമാറ്റം വന്ന വൈറസുകൾ രോഗവ്യാപന വേഗത കൂടുതൽ തീവ്രമാക്കുന്നു: മുഖ്യമന്ത്രി

“വാക്‌സിൻ ദൗർലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്‌ളോട്ടുകൾ ഷെഡ്യൂൾ ചെയ്തു വയ്ക്കാൻ സാധിച്ചാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ നമ്മുടെ കയ്യിൽ 3, 68,840 ഡോസ് വാക്‌സിൻ മാത്രമാണ് ഉള്ളതെന്നും ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ വാക്‌സിൻ പോളിസി കേന്ദ്രം നടപ്പിലാക്കുന്നതിനു മുൻപ് തന്നെ കേരളം അതാവശ്യപ്പെടുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൂടിയ അളവ് വാക്സിനുകൾ ആവശ്യപ്പെടുന്നത് വാക്സിൻ സ്ലോട്ടുകൾ അനുവദിക്കുമ്പോഴുള്ള പ്രശ്നം ഒഴിവാക്കാൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

“നിലവിൽ വാക്‌സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങൾ മുൻകൂട്ടി സ്‌ളോട്ടുകൾ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്‌സിൻ സ്‌റ്റോക്കിൽ ഉണ്ടാവുകയും സ്‌ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്‌സിൻ ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാത്തതിനാൽ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: 30,000 കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം: ഇന്ന് 32, 819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

“നിലവിൽ വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്‌സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്‌ളോട്ടുകൾ ഇന്നു രജിസ്‌ട്രേഷനായി അനുവദിക്കുമ്പോൾ അല്പ സമയത്തിനുള്ളിൽ തീരുകയാണ്.”

“ആ ദിവസം അതിനു ശേഷം വെബ്‌സൈറ്റിൽ കയറുന്ന ആളുകൾക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്‌ളോട്ടുകൾ കാണാൻ സാധിക്കില്ല. അതിന്റെ അർഥം തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാൽ വീണ്ടും സ്‌ളോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on vaccine slot issue and shortage

Next Story
കുഴൽപ്പണത്തിന്റെ ഉറവിടം പൊലീസിന് വ്യക്തമായി അറിയാം: മുഖ്യമന്ത്രിPinarayi Vijayan Press Meet Gold Smuggling Case
The moderation of comments is automated and not cleared manually by malayalam.indianexpress.com