ന്യൂഡൽഹി: രാജ്യത്തെ പതിനെട്ട് വയസ് പൂർത്തിയായ എല്ലാവർക്കും മേയ് ഒന്നു മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് അര്‍ഹത. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കോവിഡ് അവലോകനത്തിലാണ് ഇതുള്‍പ്പെടെയുള്ള സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
കോവിഡ് മൂന്നാം ഘട്ട പ്രതിരോധ നടപടികള്‍ മേയ് ഒന്ന് മുതല്‍
- 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും കോവിഡ് -19 വാക്സിൻ എടുക്കാൻ സാധിക്കും
- ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിൽ വാക്സിനുകളുടെ വില, സംഭരണം, യോഗ്യത, അഡ്മിനിസ്ട്രേഷൻ എന്നിവ അയവുള്ളതാക്കാന്‍ തീരുമാനം
- പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഇച്ഛാനുസൃതമാക്കാൻ പങ്കാളികള്‍ക്ക് അനുമതി
- വാക്സിൻ ഉൽപ്പാദനം കൂടുതൽ വർധിപ്പിക്കാന്‍ നിർമാതാക്കളെ പ്രേരിപ്പിക്കും. ഒപ്പം പുതിയ ദേശീയ, അന്തർദേശീയ നിര്‍മാതാക്കളെ കൊണ്ടുവരും
- വാക്സിൻ നിർമാതാക്കൾക്ക് തങ്ങളുടെ വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകൾക്കു കൊടുക്കാനുള്ള അധികാരമുണ്ടാകും. ഒപ്പം പൊതു വിപണിയിൽ മുൻകൂട്ടി പ്രഖ്യാപിച്ച വിലയ്ക്കു കൊടുക്കാനും സാധിക്കും
- നിർമാതാക്കളിൽനിന്ന് നേരിട്ട് അധിക വാക്സിൻ ഡോസുകൾ വാങ്ങാനും അതോടൊപ്പം 18 വയസിനു മുകളിലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും വാക്സിനേഷൻ നടത്താനും സംസ്ഥാനങ്ങൾക്ക് അധികാരം നല്കി
- കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷൻ ഡ്രൈവ് മുമ്പത്തെപ്പോലെ, നേരത്തെ നിർവചിച്ച തരത്തില്‍, അവശ്യക്കാര്‍ക്കും മുൻഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (എച്ച്സിഡബ്ല്യു, എഫ്എൽഡബ്ല്യു, 45 വയസ്സിനു മുകളിലുള്ളവര്‍) സൗജന്യമായി തുടരും.