/indian-express-malayalam/media/media_files/uploads/2020/06/covid-wrap-june-27.jpeg)
Kerala Covid-19 News at a Glance: കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4000 കടന്ന ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസവും ഇന്നാണ്. 195 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ മാത്രം 47 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതെന്നതും ആശങ്കാജനകമാണ്.
ജൂൺ ആദ്യവാരത്തിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ ഒൻപത് ദിവസമായി പ്രതിദിനം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്ന് കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം ഇരുന്നൂറിനടുത്തെത്തി. ഇനിയുള്ള ദിവസങ്ങളിലും സ്ഥിതി രൂക്ഷമായി തുടരാമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനത്തോടെ നിരവധി കോവിഡ് ബാധിതരുണ്ടാവാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Kerala Covid Tracker: ഇന്ന് 195 പേർക്ക് കോവിഡ്
- കേരളത്തിൽ ഇന്ന് 195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
- മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
- ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
- കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍.
- തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുടെ എണ്ണം.
- ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- മലപ്പുറം- 47
- പാലക്കാട് - 25
- തൃശൂർ- 22
- കോട്ടയം -15
- എറണാകുളം- 14
- ആലപ്പുഴ- 13
- കൊല്ലം- 12
- കണ്ണൂർ- 11
- കാസർഗോഡ് - 11
- കോഴിക്കോട് - 8
- പത്തനംതിട്ട - 6
- വയനാട് -5
- തിരുവനന്തപുരം -4
- ഇടുക്കി - 2
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- കണ്ണൂര്‍- 15 (ഓരോ പാലക്കാട്, തൃശൂര്‍ സ്വദേശികളടക്കം)
- കൊല്ലം-4 -
- കോട്ടയം- 7
- തൃശൂര്‍-6
- ആലപ്പുഴ-5
- കാസര്‍ഗോഡ്-5
- തിരുവനന്തപുരം - 4 (ഒരു ആലപ്പുഴ സ്വദേശി)
- ഇടുക്കി- 4 പേരുടെ വീതവും,
- പാലക്കാട്- 2
- എറണാകുളം-1 (കൊല്ലം സ്വദേശി)
1,67,978 പേർ നിരീക്ഷണത്തിൽ
- വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
- ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍.
- 2463 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍.
- 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 6166 സാമ്പിളുകൾ പരിശോധിച്ചു.
- സംസ്ഥാനത്ത് മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കോവിഡ് സാംപിൾ പരിശോധന വർധിപ്പിച്ചിട്ടുണ്ട്.
- കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകൾ പരിശോധിച്ചു.
- റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
- ഇതില്‍ 4032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
- മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 44,129 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 42,411 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പുതിയ ഒരു ഹോട്ട് സ്‌പോട്ട്
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്‌പോട്ട്. സംസ്ഥാനത്ത് ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നാല് പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി
- പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5)
- മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17)
- തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6)
- തൃശൂര്‍ ജില്ലയിലെ ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30)
ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്‌ചകളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്‌ചകളിൽ മാത്രമായി ഇനി പ്രത്യേക നിയന്ത്രണം തുടരേണ്ടതില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് പുതിയ മാറ്റം.
- Read More: ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ
തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ്റുകാൽ (70-ാം വാർഡ്), കുരിയാത്തി (73-ാം വാർഡ്), കളിപ്പാൻ കുളം (69-ാം വാർഡ്), മണക്കാട് (72-ാം വാർഡ്), ടാഗോർ റോഡ് തൃക്കണ്ണാപുരം (48-ാം വാർഡ്), പുത്തൻപാലം വള്ളക്കടവ് (88-ാം വാർഡ്) എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.
'ബ്രേക്ക് ദി ചെയിൻ ഡയറി'യുമായി വിദ്യാർഥികൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിന് സഹായകമാവുന്ന 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി വിതരണം ചെയ്യാൻ തയ്യാറെടുത്തി വിഎച്ച്എസ്ഇ സ്കൂളുകളിലെ നാഷണൽ സർവീസ് സ്‌കീം വിദ്യാർഥികൾ. സംസ്ഥാനത്തെ മുന്നൂറിൽപരം പഞ്ചായത്തുകളിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കും കടകയുടമകൾക്കും ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വിദ്യാർഥികൾ 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി നൽകുന്നത്.
വരും ദിവസങ്ങളിൽ കടകളിൽ സന്ദർശിക്കുന്ന/ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കാൻ പൊതുഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ ഡയറി വിതരണം ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കോപ്പികളാണ് ആദ്യഘട്ട വിതരണത്തിന് തയ്യാറാക്കുന്നത്.
സ്വന്തം വീടുകളിൽ നിന്നു പുറത്ത് പോകുന്നവരുടെ യാത്ര വിശദാംശങ്ങൾ നോട്ട് ബുക്കിൽ എഴുതി സൂക്ഷിച്ചു വരുന്ന വിദ്യാർഥി വളണ്ടിയർമാർ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ പ്രവർത്തനത്തിന് മുതിരുന്നത്.
വിഎച്ച്എസ്ഇ വിഭാഗത്തിലെ പ്രിന്റിംഗ് ടെക്‌നോളജി വിദ്യാർഥി വളണ്ടിയർമാരാണ് ഡയറി ഡിസൈൻ ചെയ്തത്. സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് നിലനിൽക്കുന്ന പഞ്ചായത്തിലെ ഡ്രൈവർമാർക്കും കടകൾക്കും 'ബ്രേക്ക് ദി ചെയിൻ ഡയറി' കോവിഡ് പ്രോട്ടോകോൾ പാലിച്ച് നൽകുന്നതിന് അധ്യാപക പ്രോഗ്രാം ഓഫീസർമാരും പിറ്റിഎ അംഗങ്ങളും പൂർവ്വ വിദ്യാർഥികളും വിദ്യാർഥികളെ സഹായിക്കും.
വിമാനത്താവളത്തിൽ പരിശോധനക്കായി കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തും
പ്രവാസികളുടെ കോവിഡ് പരിശോധന കൂടുതൽ വേഗത്തിലാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 പരിശോധന കൗണ്ടറുകൾ ഏർപ്പെടുത്താൻ തീരുമാനമായി. കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ വിമാനത്താവളത്തിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ തീരുമാനമായത്. പരിശോധന നടത്താതെ എത്തുന്ന എല്ലാ പ്രവാസികളുടെയും ആന്റി ബോഡി പരിശോധന വിമാനത്താവളത്തിൽ നടത്തും.
മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. അഞ്ച് പേര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ കണ്ണൂരില്‍ നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നവർ
- ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയുമായി അടുത്തിടപഴകിയ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 32 വയസുകാരന്‍.
- മെയ് 19 ന് രോഗബാധയുണ്ടായ ചുങ്കത്തറ സ്വദേശിയുമായി അടുത്തിടപഴകിയ ചുങ്കത്തറ ചേങ്ങാട്ടൂര്‍ സ്വദേശി 44 വയസുകാരി.
- മെയ് 19 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി നേരിട്ട് ഇടപഴകിയ എടക്കര പാലേമാട് സ്വദേശി 39 വയസുകാരന്‍.
- കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരനുമായി ഇടപഴകിയ നിലമ്പൂര്‍ സ്വദേശി 36 വയസുകാരന്‍.
- ജില്ലയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ 26 വയസുകാരൻ.
വട്ടംകുളം സ്വദേശികളായ 39 വയസുകാരന്‍, 50 വയസുകാരി, 33 വയസുകാരി, 23 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ
- കണ്ണൂരില്‍ നിന്ന് വടകര വഴി ജൂണ്‍ 14 ന് ജില്ലയില്‍ തിരിച്ചെത്തിയ പുല്‍പ്പറ്റ സ്വദേശിയായ 26 വയസുകാരൻ.
- ചെന്നൈയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ വാഴയൂര്‍ മുണ്ടയില്‍ത്താഴം സ്വദേശികളായ 19 വയസുകാരന്‍, 25 വയസുകാരന്‍.
- പശ്ചിമ ബംഗാളില്‍ നിന്ന് ജൂണ്‍ ഏഴിനെത്തിയ പറപ്പൂര്‍ ഒഴിപ്പുറം സ്വദേശി 31 വയസുകാരന്‍.
- മുംബൈയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കോട്ടക്കല്‍ സ്വദേശി 32 വയസുകാരന്‍.
- ആന്ധ്രയില്‍ നിന്ന് ജൂണ്‍ 13 ന് എത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി 34 വയസുകാരന്‍.
- ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് എത്തിയ വഴിക്കടവ് കാരക്കോട് സ്വദേശിനി 26 വയസുകാരി.
- മുംബൈയില്‍ നിന്ന് ജൂണ്‍ 12 ന് എത്തിയ വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി 29 വയസുകാരന്‍.
- ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കുറുവ പാങ്ങ് സ്വദേശി 26 വയസുകാരന്‍.
- ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 10 ന് എത്തിയ ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി 27 വയസുകാരന്‍.
- കര്‍ണ്ണാടകയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ റെയില്‍വെ ജീവനക്കാരനായ കോഡൂര്‍ സ്വദേശി 34 വയസുകാരന്‍.
- പൂനെയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ നാലിന് എത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 30 വയസുകാരന്‍.
- ചെന്നൈയില്‍ നിന്ന് ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശികളായ 42 വയസുകാരന്‍, 32 വയസുകാരി, എട്ട് വയസുകാരി, ആറ് വയസുകാരന്‍.
- ജൂണ്‍ 11 ന് നാഗ്പൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 38 വയസുകാരന്‍.
- ജൂണ്‍ 18 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തൃപ്രങ്ങോട് സ്വദേശി 51 വയസുകാരന്‍.
- ജൂണ്‍ നാലിന് മസ്‌കറ്റില്‍ നിന്ന് കൊച്ചിവഴിയെത്തിയ മൊറയൂര്‍ സ്വദേശിനി 29 വയസുകാരി.
- ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശിനി ആറ് വയസുകാരി.
- ജൂണ്‍ 22 ന് കുവൈത്തില്‍ നിന്നെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി 33 വയസുകാരന്‍.
- ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരന്‍.
- ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 62 വയസുകാരന്‍.
- ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 35 വയസുകാരി.
- ജൂണ്‍ 14 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 22 വയസുകാരന്‍.
- ജൂണ്‍ 19ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി 36 വയസുകാരന്‍.
- ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 34 വയസുകാരന്‍.
- ജൂണ്‍ അഞ്ചിന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 23 വയസുകാരന്‍.
- ജൂണ്‍ 11 ന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ വളമംഗലം സ്വദേശി 29 വയസുകാരന്‍.
- ജൂണ്‍ അഞ്ചിന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 28 വയസുകാരന്‍.
- ജൂണ്‍ 12 ന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി 45 വയസുകാരന്‍.
- ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അരൂക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി 24 വയസുകാരന്‍.
- ജൂണ്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ വട്ടംകുളം സ്വദേശി 47 വയസുകാരന്‍.
- ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് ഉപ്പട സ്വദേശികളായ 32 വയസുകാരന്‍, എഴ് വയസുകാരി.
- ജൂണ്‍ 17 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് സ്വദേശി 44 വയസുകാരന്‍.
- ജൂണ്‍ രണ്ടിന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനമങ്ങാട് ആലിപ്പറമ്പ് സ്വദേശി 21 വയസുകാരന്‍.
- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര തിരുത്തി സ്വദേശി 53 വയസുകാരന്‍.
- ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരിലെത്തിയ കോട്ടയം സ്വദേശികളായ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
പാലക്കാട്ട് രോഗം സ്ഥിരീകരിച്ചത് 25 പേർക്ക്
പാലക്കാട് ജില്ലയിൽ ഇന്ന് ഏഴ് വയസ്സുകാരനും 81 വയസ്സുകാരിക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടുപേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.
- മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയ, കാരാകുറുശ്ശി സ്വദേശികളായ അമ്മയും(47) മകളും (23)
- ഖത്തറിൽ നിന്ന് തിരിച്ചെത്തിയ അലനല്ലൂർ കാഞ്ഞിരംപാറ സ്വദേശി (41 പുരുഷൻ)
- യുഎഇയിൽ നിന്ന് തിരിച്ചെത്തിയ തെങ്കര കൈതച്ചിറ സ്വദേശി (31 പുരുഷൻ)
- യുഎഇയിൽ നിന്ന് തിരിച്ചെത്തിയ ഷൊർണൂർ ഗണേഷ് ഗിരി സ്വദേശി (54 പുരുഷൻ)
- യുഎഇയിൽ നിന്ന് തിരിച്ചെത്തിയ ദുബായിൽ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി (38 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (24 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ തരൂർ അത്തിപ്പറ്റ സ്വദേശി (28 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ കണ്ണാടി സ്വദേശി (25 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ അടിപ്പെരണ്ട അയിലൂർ സ്വദേശി (28 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി(29 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ മുന്നൂർകോട് പൂക്കോട്ടുകാവ് (34 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ മുടപ്പല്ലൂർ വണ്ടാഴി സ്വദേശി (51 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ വണ്ടാഴി കിഴക്കേത്തറ സ്വദേശി (28 പുരുഷൻ)
- കുവൈത്തിൽനിന്ന് തിരിച്ചെത്തിയ വടക്കഞ്ചേരി ആയക്കാട് സ്വദേശി (32 പുരുഷൻ)
- തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ ശ്രീകൃഷ്ണപുരം വലംപിരിമംഗലം സ്വദേശി (55 പുരുഷൻ)
- തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ പൂക്കോട്ടുകാവ് പരിയാനംപറ്റ സ്വദേശികളായ അമ്മയും(81) മകളും(41), ചെറുമകനും(7), ഇവരുടെ ബന്ധു(21 പുരുഷൻ). 41 വയസ്സുകാരിയുടെ മകൾക്ക് ജൂൺ 21ന് രോഗം സ്ഥിരീകരിച്ചിരുന്നു.
- തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികൾക്കും (46 സ്ത്രീ,52 പുരുഷൻ) മകനും (21)
- സൗദിയിൽ നിന്ന് മടങ്ങിയെത്തിയ ദമാമിൽ നിന്നും വന്ന പട്ടാമ്പി കിഴായൂർ സ്വദേശി (37 പുരുഷൻ)
- ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ കരിമ്പുഴ സ്വദേശി (56 പുരുഷൻ)
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 260 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
എറണാകുളത്ത് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
- ജൂൺ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി.
- ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ് സ്വദേശി.
- ജൂൺ 19 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള പള്ളുരുത്തി സ്വദേശി.
- ജൂൺ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ചുള്ളിക്കൽ സ്വദേശി.
- ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള ഇടപ്പള്ളി സ്വദേശി.
- ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കളമശ്ശേരി സ്വദേശി.
- ജൂൺ 18ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കുട്ടമ്പുഴ സ്വദേശി.
- ജൂൺ 22 ന് കുവൈറ്റ് - കോഴിക്കോട് വിമാനത്തിലെത്തിയ 34 വയസുള്ള പാറക്കടവ് സ്വദേശി.
- ജൂൺ 16ന് സെക്കന്ദരാബാദിൽ നിന്ന് റോഡ് മാർഗം എത്തിയ 48 വയസുള്ള കോതമംഗലം സ്വദേശി.
- ജൂൺ 24 ന് മംഗള എക്സ്പ്രസിൽ ഡെൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 56 വയസുള്ള റെയിൽവേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി.
- ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41, 16, 7 വയസുള്ള 3 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെയും 3 കുടുംബാംഗങ്ങളുടെയും ഫലം പോസിറ്റീവ് ആയത്.
- എറണാകുളത്ത് ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന 20 വയസുള്ള തൃശ്ശൂർ ചേലക്കര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു.
കൊല്ലത്ത് ദമ്പതിമാര്‍ ഉള്‍പ്പടെ 12 പേര്‍ക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ദമ്പതിമാര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ കുവൈറ്റില്‍ നിന്നും മൂന്നു പേര്‍ മസ്‌കറ്റില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
- പട്ടാഴി താഴത്ത് വടക്ക് സ്വദേശി(56 വയസ്). ഭാര്യ(55).
- നല്ലില പഴങ്ങാലം സ്വദേശി(43).
- പിറവന്തൂര്‍ സ്വദേശി(34).
- പുത്തൂര്‍ സ്വദേശിനി(43).
- കെ എസ് പുരം ആദിനാട് സൗത്ത് സ്വദേശി(25).
- പുനലൂര്‍ ഉറുകുന്ന് സ്വദേശി(23). പിറവന്തൂര്‍ എലിക്കാട്ടൂര്‍ സ്വദേശി(51).
- പുനലൂര്‍ മൂസാവരികുന്ന് സ്വദേശി(37).
- പൂതക്കൂളം പുത്തന്‍കുളം സ്വദേശി(50).
- പട്ടാഴി നോര്‍ത്ത് സ്വദേശി(57).
- പുനലൂര്‍ സ്വദേശി(57)
കാസർഗോട്ട് രോഗം സ്ഥിരീകരിച്ചത് 11 പേര്‍ക്ക്
ഇന്ന് കാസർഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
- ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43,25 വയസുള്ള മഞ്ചേശ്വരം, പള്ളിക്കരക്കര സ്വദേശികള്‍
- ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നു വന്ന 26, 27 വയസുള്ള കാഞ്ഞങ്ങാട് സ്വദേശികള്‍
- ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നെത്തിയ 46 വയസുള്ള അജാനൂര്‍ സ്വദേശി
- ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന 25 വയസുള്ള കാഞ്ഞങ്ങാട് സ്വദേശിനി
- ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുള്ള മീഞ്ച സ്വദേശി
- ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി
- ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് വന്ന 36 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി
- ജൂണ്‍ 16 ന് വന്ന 34 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി
- ജൂണ്‍ ഏഴിന് വന്ന 41 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി
സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 34 വയസുള്ള ആരോഗ്യ പ്രവര്‍ത്തക അടക്കം അഞ്ച് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.
കോഴിക്കോട്ട് എട്ട് പേർക്ക് കൂടി കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇന്ന് പോസിറ്റീവായവരില്‍ ഏഴ് പേര്‍ വിദേശത്തു നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. എട്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
പോസിറ്റീവായവര്‍
- അഴിയൂര്‍ സ്വദേശി (64) - ജൂണ്‍ 24 ന് ബഹറിനില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
- ആയഞ്ചേരി സ്വദേശി (55) - ജൂണ്‍ 24 ന് ബഹറിനില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
- കാക്കൂര്‍ സ്വദേശി (41) - ജൂണ്‍ 17 ന് ബഹറിനില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 18 ന് കോഴിക്കോട് എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
- തിരുവങ്ങൂര്‍ സ്വദേശി (48) - ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി സ്രവ സാംപിള്‍ പരിശോധനക്ക് നൽകി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
- ചോറോട് സ്വദേശി (47) - ജൂണ്‍ 18 ന് മഹാരാഷ്ട്രയില്‍ നിന്നും ട്രാവലറില്‍ കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് എടുത്തു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
- ചോറോട് സ്വദേശി (31) - ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ യാത്ര ചെയ്ത ആള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 25 ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനക്ക് നൽകി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
- പനങ്ങാട് സ്വദേശി (52) - ജൂണ്‍ 24 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 25 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
- ചങ്ങരോത്ത് സ്വദേശി (45) ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചയിലെത്തി സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ ചങ്ങരോത്ത് പി.എച്ച്.സിയിലെത്തി സ്രവ സാമ്പിള്‍ പരിശോനക്ക് നല്‍കി. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
ഇന്ന് 343 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 12,142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11,721 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 11,456 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 421 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ഇപ്പോള്‍ 86 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 34 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 48 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ട് പേര്‍ കണ്ണൂരിലും, ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു വയനാട് സ്വദേശിയും, ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
വയനാട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി കോവിഡ്
- സൗദി അറേബ്യയിൽ നിന്നും ജൂൺ 21 ന് കൊച്ചി വിമാനത്താവളം വഴി ജില്ലയിൽ എത്തിയ പനമരം സ്വദേശിയായ 25 കാരൻ.
- സൗദി യിൽ നിന്ന് 22 ന് ജില്ലയിൽ എത്തിയ ചെതലയം സ്വദേശിയായ 30 കാരൻ.
- ബഹറൈനിൻ നിന്ന് ജൂൺ 15ന് ജില്ലയിൽ എത്തിയ കൽപ്പറ്റ സ്വദേശിയായ 44 കാരൻ.
- ജൂൺ 21ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി ജില്ലയിൽ എത്തിയ
കമ്പളക്കാട് സ്വദേശിയായ 31 കാരൻ.
- അഞ്ചുകുന്ന് സ്വദേശിയായ 35 കാരൻ
നിലവിൽ രോഗം സ്ഥിരീകരിച്ച് 37 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്.
ശനിയാഴ്ച്ച 347 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 274 പേർ പുതുതായി നിരീക്ഷണത്തിലായി. ഇതോടെ നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3553 ആയി.
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- പാറശാല സ്വദേശി, 28 വയസ്, പുരുഷൻ, സൈനികൻ, 20 ന് ജമ്മു കാശ്മീരിൽ നിന്ന് ട്രെയിനിൽ എത്തി.
- മണക്കാട് സ്വദേശി, 23 വയസ്, പുരുഷൻ, താജിക്കിസ്ഥാനിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്ത് 23 ന് എത്തി.
- താനിമൂട് ഇരിഞ്ചയം സ്വദേശി, 28 വയസ്, പുരുഷൻ, ഡൽഹിയിൽ നിന്ന് 19 ന് ട്രെയിനിൽ എത്തി.
- പാറയിൽ ഇടവ സ്വദേശി, 51 വയസ്, പുരുഷൻ, കുവൈറ്റിൽ നിന്ന് 18 ന് എത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.