തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്‌ചകളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ചകളിൽ മാത്രമായി ഇനി പ്രത്യേക നിയന്ത്രണം തുടരേണ്ടതില്ലെന്നാണ് വിലയിരുത്തൽ.

സമ്പൂർണ ലോക്ക്ഡൗണിനു‌ ശേഷമാണ് ഞായറാഴ്‌ചകളിൽ മാത്രം ലോക്ക്ഡൗൺ തുടരാൻ തീരുമാനിച്ചത്. എന്നാൽ പരീക്ഷകൾ ഉള്ളതിനാൽ കഴിഞ്ഞ ഞായറാഴ്‌ച നിയന്ത്രണങ്ങളിൽ പൂർണമായി ഇളവ് നൽകിയിരുന്നു.

Read Also: തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ; അതീവ ജാഗ്രതയിൽ തലസ്ഥാനം

അതേസമയം, കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണത്തിൽ യാതൊരു ഇളവും ലഭിക്കില്ല. 14 ദിവസത്തേക്കാണ് കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവ് ബാധകം.

അതേസമയം, കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1082 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3849 പേർക്കാണ്. സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 28.1 ശതമാനം വരും കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.