/indian-express-malayalam/media/media_files/uploads/2021/05/rahul-gandhi-1.jpg)
Coronavirus India Live Updates: ന്യൂഡൽഹി: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിദഗ്ധരുടെ നിർദേശം പാലിച്ച് ദേശിയ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്സ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും കോൺഗ്രസ്സ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിൻ ബജറ്റ് ഉപയോഗിക്കുന്നില്ലന്നും കോവിഡ് വാക്സിൻ ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറ്റപ്പെടുത്തി.
ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് തടസമാകില്ലന്നും ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നും പുതുക്കിയ കോവിഡ് ചികിത്സ മാനദണ്ഡത്തിൽ പറയുന്നു. ഏത് പ്രദേശത്തുകാരനാണെങ്കിലും ഒരു രോഗിക്കും സേവനം നിഷേധിക്കപ്പെടരുത്. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ഉള്‍പ്പെടുന്ന ആളെല്ലെന്ന് പറഞ്ഞ് ചികിത്സയും സേവനവും നിഷേധിക്കാന്‍ പാടില്ലെന്നും മാനദണ്ഡത്തിലുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ സ്വകാര്യ ആശുപത്രികളിലടക്കം നടപ്പിലാക്കേണ്ടി വരും.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി. കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ടോസിലിസുമാബ് പോലുള്ള വിദേശ നിർമ്മിത മരുന്നുകൾക്ക് പകരമുള്ള മരുന്നുകളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ കേന്ദ്രത്തിനോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 2.18 കോടിയായി ഉയര്‍ന്നു. 37 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 4,187 പേര്‍ക്ക് മഹാമാരിയെ തുടര്‍ന്ന് ഇന്നലെ ജീവന്‍ നഷ്ടമായി. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 14 സംസ്ഥാനങ്ങളില്‍ ദിവസം കോവിഡ് ബാധിക്കുന്നവര്‍ അഞ്ചക്കത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഗുരുതര സാഹചര്യം.
Also Read : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആരംഭിച്ചു, നിയന്ത്രണങ്ങള്‍ ഇങ്ങനെ; കര്‍ശനമായി നടപ്പാക്കാന്‍ പൊലീസ്
അതേസമയം കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ മേയ് 24 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. ഇന്നലെ മാത്രം 26,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.35 ലക്ഷം പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
- 22:30 (IST) 08 May 2021ശ്രവണ പരിമിതിയുള്ളവർക്കായി കോവിഡ് ഹെൽപ് ലൈൻ; നമ്പർ പങ്കുവെച്ച് മുഖ്യമന്ത്രി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിഷും ചേർന്ന് ശ്രവണ പരിമിതിയുള്ളവർക്കായി സ്ഥാപിച്ച ഹെല്പ് ലൈൻ നമ്പർ മുഖ്യമന്ത്രി പങ്കുവെച്ചു. വീഡിയോ കോൾ വഴിയാണ് ഈ ഹെല്പ് ലൈൻ പ്രവർത്തിക്കുക. ശ്രവണ പരിമിതിയുള്ളവർക്ക് മാനസിക സമ്മർദം ലഘൂകരിക്കുന്നതിനുള്ള സഹായവും ഈ ഹെല്പ് ലൈനിൽ ലഭ്യമാകും.
A helpline has been formed for those with hearing impairments by @KeralaSDMA and the National Institute of Speech and Hearing. The helpline will function via video call and provide assistance on #COVID19 related issues and help to relieve mental stress. pic.twitter.com/SV6zoTLrWW
— Pinarayi Vijayan (@pinarayivijayan) May 8, 2021 - 21:55 (IST) 08 May 2021ഓക്സിജൻ വിതരണം നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ടാസ്ക് ഫോഴ്സ്
കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും രാജ്യത്തെ മിക്ക ആശുപത്രികളിലും ഓക്സിജൻ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശിയ ദൗത്യസംഘത്തെ (ടാസ്ക് ഫോഴ്സ്) നിയോഗിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഓക്സിജൻ ലഭ്യത, ഓക്സിജൻ വിതരണം എന്നിവ സംഘം നിരീക്ഷിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ ഉറപ്പ് വരുത്തുന്നതിന് വേണ്ട നിർദേശങ്ങൾ സംഘം നൽകും.
- 20:37 (IST) 08 May 2021ഓക്സിജൻ ടാങ്കറുകൾക്ക് ടോൾ ഒഴിവാക്കി ദേശിയ പാത അതോറിറ്റി
ദ്രാവക ഓക്സിജനുമായി സഞ്ചരിക്കുന്ന ടാങ്കറുകൾക്ക് ടോൾ ഒഴിവാക്കിയതായി ദേശിയ പാത അതോറിറ്റി ശനിയാഴ്ച അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓക്സിജൻ ടാങ്കറുകൾ ആംബുലൻസുകളെ പോലെ പ്രാധാന്യം അർഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവ്. രണ്ട് മാസം വരെയോ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ഓക്സിജൻ ടാങ്കറുകൾക്ക് ടോൾ പ്ലാസകളിലൂടെ പണം നൽകാതെ സഞ്ചരിക്കാം.
- 19:13 (IST) 08 May 2021എക്‌സൈസ് വകുപ്പ് ഹെല്‍പ്ഡെസ്‌ക് തുടങ്ങി
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. നമ്പറുകള്‍: 0495-2376762, 2372927.
വാക്‌സിനേഷന്‍ എടുക്കാന്‍ വാഹന സൗകര്യമില്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യത്തിനും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കും.
- 19:06 (IST) 08 May 2021ബേപ്പൂർ ,വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ നാളെ വൈകീട്ട് നാലിനുള്ളിൽ തിരിച്ചെത്തണം. 16 ന് അർധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.
- 17:12 (IST) 08 May 2021കോവിഡ് ചികിത്സയ്ക്ക് പരിശോധനാഫലം നിര്‍ബന്ധമില്ല, കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി ആരോഗ്യ മന്ത്രാലയം
ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് തടസമാകില്ലന്നും ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നും പുതുക്കിയ കോവിഡ് ചികിത്സ മാനദണ്ഡത്തിൽ പറയുന്നു
- 17:05 (IST) 08 May 2021നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു, കോവിഡ് സാഹചര്യം വിലയിരുത്തി
മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
- 17:00 (IST) 08 May 2021ശ്രീലങ്കയിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം
ശ്രീലങ്കയിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി.1.617 ബാധിച്ച രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് കോവിഡ് ഇന്ത്യൻ വകഭേദം സ്ഥിരീകരിക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തി ക്വാറന്റൈനിൽ കഴിയുന്നയാളിലാണ് രോഗബാധ കണ്ടെത്തിയത്.
- 16:25 (IST) 08 May 2021കാനഡയിൽ നിന്നുള്ള വെന്റിലേറ്ററുകളും, റെംഡെസിവിറും
കാനഡയിൽ നിന്നുള്ള 50 വെന്റിലേറ്ററുകളും 25,000 കുപ്പി റെംഡെസിവിർ മരുന്നുകളും ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
Delhi: A shipment of 50 ventilators and 25,000 vials of Remdesivir arrives from Canada.covid19pic.twitter.com/9UnWFv0pZp
— ANI (@ANI) May 8, 2021 - 15:35 (IST) 08 May 2021ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അംഗീകാരം
ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആന്റി കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡോ-റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡിആർഡിഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
- 14:51 (IST) 08 May 2021കോവിഡ് രണ്ടാം തരംഗ വ്യാപനം കൂടുതൽ ഗ്രാമങ്ങളിൽ, 30 ജില്ലകളിൽ കേസുകൾ കുത്തനെ ഉയരുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ 24 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രം. കഴിഞ്ഞ രണ്ടാഴ്ചയായി 30 ജില്ലകളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഈ വിവരങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read More
- 14:11 (IST) 08 May 2021കൊച്ചി നഗരസഭ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു
സിഐടിയു ജില്ലാ കമ്മിറ്റി അംഗമായ കൗണ്‍സിലര്‍ കെകെ ശിവന്‍ ആണ് മരിച്ചത്
- 13:47 (IST) 08 May 2021തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍, അറിയേണ്ടതെല്ലാം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മേയ് 10-ാം തിയതി പുലര്‍ച്ചെ നാല് മണിമുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.
- 13:23 (IST) 08 May 2021കോവിഡ് : പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു
മഹാരാഷ്ട്രയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി സംസാരിച്ചു. സംസ്ഥാനത്ത് നിലവില്‍ രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
- 13:07 (IST) 08 May 2021ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സർവ്വീസ്
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് കെഎസ്ആർടിസി 54 ഷെഡ്യൂളുകൾ സർവ്വീസ് നടത്തി വരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളേജുകൾ, പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സർവ്വീസുകൾ നടത്തുന്നത്. രാവിലെ 6.30 മുതൽ രാത്രി 8.30 മണി വരെയാണ് സർവ്വീസ് നടത്തുന്നത്.
- 12:58 (IST) 08 May 2021വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കും: ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി വാക്സിനേഷന്‍ പ്രക്രിയകള്‍ അതിവേഗത്തിലാക്കുകയാണ് സര്‍ക്കാര്‍. പ്രതിദിനം 1 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ കേന്ദ്രങ്ങളുടെ എണ്ണം 100 ല്‍ നിന്ന് 300 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ ഇനി ആറ് ദിവസത്തേയ്ക്ക് വാക്സിനേഷന്‍ നടത്താനുള്ള സ്റ്റോക്ക് മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 12:39 (IST) 08 May 2021വാക്സിനേഷന്‍ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കാം: അരവിന്ദ് കേജ്രിവാള്‍
കേന്ദ്ര സര്‍ക്കാര്‍ ഒരു മാസം 80-85 ലക്ഷം വാക്സിന്‍ നല്‍കിയാല്‍ മൂന്ന് മാസം കൊണ്ട് വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഒരു ദിവസം മൂന്ന് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മാത്രമെ മൂന്ന് മാസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ സാധിക്കു. നിലവില്‍ പ്രതിധിനം ഒരു ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ടെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.
Delhi needs at least 85 lakh vaccines per month for the next three moths to vaccinate people within the next 3 months, saud Delhi CM @ArvindKejriwal
— Mallica Joshi (@mallicajoshi) May 8, 2021
Delhi has got 40 lakh vaccines so far.
Appeals to the centre to provide more vaccines urgently @IndianExpress - 12:38 (IST) 08 May 2021വാക്സിനേഷന്‍ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കാം: അരവിന്ദ് കേജ്രിവാള്‍
കേന്ദ്ര സര്‍ക്കാര്‍ ഒരു മാസം 80-85 ലക്ഷം വാക്സിന്‍ നല്‍കിയാല്‍ മൂന്ന് മാസം കൊണ്ട് വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഒരു ദിവസം മൂന്ന് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മാത്രമെ മൂന്ന് മാസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ സാധിക്കു. നിലവില്‍ പ്രതിധിനം ഒരു ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ടെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.
Delhi needs at least 85 lakh vaccines per month for the next three moths to vaccinate people within the next 3 months, saud Delhi CM @ArvindKejriwal
— Mallica Joshi (@mallicajoshi) May 8, 2021
Delhi has got 40 lakh vaccines so far.
Appeals to the centre to provide more vaccines urgently @IndianExpress - 12:26 (IST) 08 May 2021കോവിഡ് ചികിത്സയില്‍ വിദേശ മരുന്നുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം, ബോംബെ ഹൈക്കോടതി
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി. കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ടോസിലിസുമാബ് പോലുള്ള വിദേശ നിർമ്മിത മരുന്നുകൾക്ക് പകരമുള്ള മരുന്നുകളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ കേന്ദ്രത്തിനോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.
- 12:06 (IST) 08 May 2021കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ചില ഇടങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അടിയന്തരമായി തിരുത്തണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. തദ്ദേശ ജനപ്രതിനിധകളും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
- 11:41 (IST) 08 May 2021അടിയന്തര സേവനങ്ങള്‍ക്ക് ഫയര്‍ഫോഴ്സ്
ലോക്ക്ഡൗൺ നിലവില്‍ വന്ന പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തര ആവശ്യങ്ങള്‍ക്കും ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് സേവനം ലഭ്യമാകും.
- 11:24 (IST) 08 May 2021ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് കോവിഡ് ബാധിച്ച് മരിച്ചു
മുന്‍ ഇന്ത്യന്‍ ഹോക്കി താരവും 1980 മോസ്കോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമില്‍ അംഗവുമായിരുന്ന രവിന്ദര്‍ പാല്‍ സിങ് കോവിഡ് ബാധിച്ച് അന്തരിച്ചു. ലക്ക്നൗവില്‍ വച്ചായിരുന്ന മരണം. 65 വയസായിരുന്നു. ഏപ്രില്‍ 24-ാം തിയതിയാണ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1984 ലോസ് എയ്ഞ്ചല്‍സ് ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്.
- 11:20 (IST) 08 May 2021കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം രോഗവിവരം അറിയിച്ചത്.
- 11:07 (IST) 08 May 2021കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം രോഗവിവരം അറിയിച്ചത്.
- 10:50 (IST) 08 May 2021കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഗുജറാത്ത് സജ്ജമാകുന്നു
കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. സജ്ജീകരണങ്ങള്‍ എല്ലാം ഒരുങ്ങുകയാണ്, പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. കോവഡിനെ പരാജയപ്പെടുത്താനുള്ള ദൗത്യത്തില്‍ സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- 10:36 (IST) 08 May 2021ആശങ്കയായി 24 സംസ്ഥാനങ്ങള്‍
രാജ്യത്ത് 24 സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗം തീവ്രതയിലേക്ക്. 24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 30 ജില്ലകളില്‍ കേസുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
- 10:12 (IST) 08 May 2021എറണാകുളത്ത് ഗുരുതര സാഹചര്യം
എറണാകുളം ജില്ലയില്‍ കോവിഡ് വ്യാഹനം രൂക്ഷമായി തുടരുന്നു. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. ചെല്ലാനം പഞ്ചായത്തിലാണ് രോഗവ്യാപന തോത് ഉയര്‍ന്ന് നില്‍ക്കുന്നത്. 574 പേരെ പരിശോധിച്ചപ്പോള്‍ 323 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
- 10:07 (IST) 08 May 2021ബ്രിട്ടണ്‍ ഓഗസ്റ്റോടെ കോവിഡ് മുക്തമാകും
ബ്രട്ടണ്‍ ഓഗസ്റ്റ് മാസത്തോടെ കോവിഡ് മുക്തമാകുമെന്ന് വാക്സിനേഷന്‍ പ്രക്രിയയുടെ ചീഫ് ക്ലൈവ് ഡിക്സ് പറഞ്ഞു.
- 09:52 (IST) 08 May 2021തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍
കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. ഇന്നലെ മാത്രം 26,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.35 ലക്ഷം പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
- 09:41 (IST) 08 May 2021സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ കെഎംഎംഎല്‍
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായ പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍). വാതക രൂപത്തിലുള്ള ഓക്സിജന്‍ ആരോഗ്യവകുപ്പിന് നല്‍കുന്നതിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ദ്രാവക രൂപത്തിലാണ് ഓക്സിജന്‍ വിതരണം
- 09:41 (IST) 08 May 2021ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ചൈനയുടെ കോവിഡ് വാക്സിനായ സിനൊഫാമിന് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) . ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫാം. രണ്ട് ഡോസായി നല്‍കുന്ന വാക്സിന് വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളില്‍ സിനൊഫാം വിതരണത്തിനായി എത്തിച്ചിട്ടുണ്ട്
- 09:38 (IST) 08 May 20214.01 ലക്ഷം പുതിയ കേസുകള്‍, 4,187 മരണം
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. മൂന്നാം ദിവസവും കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 4.01 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 4,187 പേര്‍ക്ക് മഹാമാരി ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായി. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us