കോവിഡ് കേസുകൾ ഉയർന്നു, തമിഴ്നാട്ടിൽ മേയ് 10 മുതൽ മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ

പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് രാവിലെ 6 മുതൽ 12 മണി വരെ പ്രവര്‍ത്തിക്കാം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 9 വരെ മാത്രമായിരിക്കും മറ്റു കടകൾ തുറക്കുക

covid, ie malayalam

ചെന്നൈ: തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 ന് പുലർച്ചെ നാലുമുതൽ മുതൽ 24 ന് പുലർച്ചെ നാലുവരെയാണ് ലോക്ക്ഡൗൺ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ ലോക്ക്ഡൗൺ കാലത്ത് തുറക്കില്ല. പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് രാവിലെ 6 മുതൽ 12 മണി വരെ പ്രവര്‍ത്തിക്കാം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 9 വരെ മാത്രമായിരിക്കും മറ്റു കടകൾ തുറക്കുക. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്സൽ സർവീസ് മാത്രം അനുവദിക്കും. രാവിലെ 6 മുതൽ 10 വരെ, ഉച്ചയ്ക്ക് 12 മുതൽ 3വരെ, വൈകീട്ട് 6 മുതൽ രാത്രി 9 വരെ എന്നിങ്ങനെയായിരിക്കും പ്രവർത്തന സമയം. ഈ സമയങ്ങളിൽ ഫുഡ് ഡെലിവറിക്കാർക്കും പ്രവർത്തിക്കാം.

Read More: Coronavirus India Live Updates: ശമനമില്ലാതെ രോഗവ്യാപനം; 4.01 ലക്ഷം പുതിയ കേസുകള്‍, 4,187 മരണം

ഹോട്ടലുകളും ലോഡ്ജുകളും പൊതുജനങ്ങൾക്കായി തുറക്കില്ല,. ബിസിനസ് സന്ദർശകർക്കും മെഡിക്കൽ ആവശ്യത്തിനായി സംസ്ഥാനത്തേക്ക് വരുന്ന ആളുകൾക്കും മാത്രമേ സേവനം നൽകൂ. ഭക്ഷണം, പലചരക്ക്, മാംസം, പ്രൊവിഷനുകൾ എന്നിവയുടെ സേവനങ്ങൾ നൽകുന്ന ഇ-കൊമേഴ്‌സ് കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ലോക്ക്ഡൗൺ സമയത്ത് അമ്മ കാന്റീനുകൾക്കും പ്രവർത്തനാനുമതിയുണ്ട്.

സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിങ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും. വിനോദസഞ്ചാര കേന്ദ്രങ്ങളായ നീലഗിരി, കൊടൈക്കനാൽ, യെർക്കാഡ് എന്നിവയും സന്ദർശകർക്കായി തുറക്കില്ല. വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും.

ഇന്നലെ 26,465 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 1.35 ലക്ഷമായി. ഇന്നലെ മാത്രം 197 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചുളള ആകെ മരണം 15,171 ആയി. രാജ്യത്ത് ഒരു ലക്ഷത്തോളം സജീവ കേസുകളുളള 12 സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil nadu lockdown from may 10 to 24 amid surge in covid 19 cases

Next Story
ചൈനീസ് വാക്സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാംChinese Vaccine, WHO, World Health Organization, Sinopharm,covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com